ന്യൂദല്‍ഹി: രാജ്യത്തുനിന്നുള്ള കംപ്ലയന്‍സ് ഓഫിസറെ നിയമിക്കുന്നത് അടക്കം ഇന്ത്യയുടെ പുതിയ ഐടി ചട്ടങ്ങള്‍ പാലിച്ചില്ലെങ്കില്‍ ട്വിറ്ററിന് നിയമപരിരക്ഷ ലഭിക്കില്ലെന്ന് ദല്‍ഹി ഹൈക്കോടതി. നല്‍കിയിരിക്കുന്ന ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കുമെന്ന് കാണിച്ച് സത്യവാങ്മൂലം നല്‍കണമെന്ന് ട്വിറ്റര്‍ നിയമിച്ച ഇടക്കാല ഉദ്യോഗസ്ഥരോട് കോടതി നിര്‍ദേശിച്ചു. ഇന്ത്യയില്‍ പരാതികള്‍ കേള്‍ക്കാനായി ഉദ്യോഗസ്ഥനെ നിയമിക്കാനായി എട്ടു ആഴ്ചത്തെ സമയം നേരത്തേ ഇന്ന് കോടതിയില്‍ ട്വിറ്റര്‍ തേടിയിരുന്നു.
രണ്ടുദിവസം മുന്‍പ് ഇന്ത്യയില്‍നിന്നുള്ള ഇടക്കാല കംപ്ലയന്‍സ് ഓഫിസറെ നിയമിച്ചിട്ടുണ്ടെന്നും ട്വിറ്റര്‍ അറിയിച്ചു. ജൂലൈ 11 ഓടെ ഇടക്കാല പരാതി പരിഹാര ഓഫിസറെ നിയമിക്കാം. ഇടക്കാല നോഡല്‍ കോണ്ടാക്ട് ഉദ്യോഗസ്ഥനായി രണ്ടാഴ്ചയ്ക്കം നിയമനം നടത്താമെന്നും ട്വിറ്റര്‍ ഹൈക്കോടതിയില്‍ ഉറപ്പ് നല്കി. ജൂണ്‍ 11 ഓടെ ആദ്യ കംപ്ലയന്‍സ് റിപ്പോര്‍ട്ട് നല്‍കാമെന്നും ട്വിറ്റര്‍ കോടതിയെ അറിയിച്ചു.
രാജ്യത്തെ ഐടി ചട്ടപ്രകാരം ഇന്ത്യയില്‍നിന്ന് ഉദ്യോഗസ്ഥനെ നിയമിക്കാന്‍ ഇഷ്ടംപോലെ സമയം എടുക്കാനാകില്ലെന്ന് കോടതി മുന്നറിയിപ്പ് നല്‍കിയതോടെ രണ്ട് ദിവസംകൂടി നല്കിയാല് മതിയെന്ന് ട്വിറ്റര്‍ നിലപാട് മാറ്റി. ചീഫ് കംപ്ലയന്‍സ് ഓഫിസര്‍, രാജ്യത്തു സ്ഥിരതാമസമാക്കിയ പരാതി പരിഹാര ഉദ്യോഗസ്ഥന്, നോഡല്‍ കോണ്ടാക്ട് വ്യക്തി എന്നിവരെ എട്ട് ആഴ്ചകള്‍ക്കുള്ളില്‍ നിയമിക്കാമെന്നും ഇതിനായി അപേക്ഷകള്‍ സ്വീകരിക്കുകയാണെന്നുമായിരുന്നു ട്വിറ്റര്‍ കോടതിയില്‍ പറഞ്ഞത്.
ചൊവ്വാഴ്ച ട്വിറ്ററിനെ കോടതി ശക്തമായ ഭാഷയില്‍ താക്കീത് ചെയ്തിരുന്നു. നിങ്ങളുടെ നടപടികള്‍ എത്രത്തോളം നീളും. ഞങ്ങളുടെ രാജ്യത്ത് ആവശ്യംപോലെ സമയമെടുക്കാമെന്ന് ട്വിറ്റര്‍ ചിന്തിക്കുന്നുണ്ടെങ്കില്‍ അത് ഞാന്‍ അനുവദിക്കില്ലെന്ന് ജസ്റ്റിസ് രേഖാ പല്ലി പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: