കൊച്ചി: മദ്യശാലകള്‍ക്കു മുന്നിലെ നീണ്ട ക്യൂ വിഷയത്തില്‍ സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനുമായി ഹൈക്കോടതി. രാജ്യത്ത് ഏറ്റവും അധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കേരളത്തില്‍ ഇത്തരത്തില്‍ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ക്കു മുന്നിലെ ക്യൂ അംഗീകരിക്കാന്‍ സാധിക്കുന്നില്ല. കല്യാണത്തിന് പത്തും മരണത്തിനു ഇരുപതും ആളുകളെ മാത്രം അനുവദിക്കുന്നിടത്ത് മദ്യവില്‍പനശാലകളില്‍ അഞ്ഞുറോ അതിലധികമോ ആകമെന്നണോ?.
വിഷയത്തില്‍ ജനങ്ങളെ കുറ്റം പറയാന്‍ സാധിക്കില്ല. മദ്യവില്‍പനയുടെ കുത്തക അവകാശം സര്‍ക്കാരിനാണ്. നിരോധിത വസ്തുവൊന്നുമല്ല പണം നല്‍കി ജനങ്ങള്‍ വാങ്ങുന്നത്. മദ്യപിക്കുന്നവരുടെ വ്യക്തിത്വം മാനിക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. ജനങ്ങളുടെ ആരോഗ്യമാണ് കോടതിക്കു പ്രധാനം. സാമൂഹിക അകലം ഉള്‍പ്പെടെ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ സര്‍ക്കാര്‍ എന്തുചെയ്തു എന്നു ചൊവ്വാഴ്ചയ്‌ക്കകം കോടതിയെ അറിയിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: