ന്യൂദല്‍ഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം വീണ്ടും ഉയരുന്നു. 24 മണിക്കൂറിനിടെ 45,892 പേര്‍ക്ക് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചു. 817 മരണമാണ് 24 മണിക്കൂറില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ദേശീയ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.42 ശതമാനമാണ്.
കൊവിഡ് പ്രതിദിന കണക്ക് നൂറ് ദിവസത്തിന് ശേഷം ചൊവ്വാഴ്ച 35000 ത്തിന് താഴെയെത്തിയിരുന്നു. ഇത് ഇന്നലെ വീണ്ടും 40,000ന് മുകളിലെത്തി. 43,733 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തെന്നാണ് ഇന്നലെ ആരോഗ്യമന്ത്രാലയം അറിയിച്ചത്. ഇന്ന് ഇത് 45,000ന് മുകളിലെത്തി. അതേസമയം, മരണനിരക്ക് ഇന്നലത്തേതിലും കുറവാണ്. ഇന്നലെ 930 മരണമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതോടെ, കോവിഡ് മൂലമുള്ള മരണങ്ങളുടെ എണ്ണം 4,05,028 ആയി ഉയര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: