കോഴിക്കോട്: അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് നേതാവ് കെ എം ഷാജിയെ ഇന്നും വിജിലന്‍സ് ചെദ്യം ചെയ്യുന്നു. ഇന്നലെ ഷാജിയെ വിജിലന്‍സ് ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. മൂന്ന് മണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യലിനുശേഷം പുറത്തിറങ്ങിയ ഷാജി മാധ്യമങ്ങളോട് പ്രതികരിക്കാന്‍ തയ്യാറായില്ല. വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഷാജിയെ നേരത്തേ ചോദ്യം ചെയ്തിരുന്നുവെങ്കിലും മൊഴികളില്‍ കണ്ടെത്തിയ വൈരുധ്യത്തെത്തുടര്‍ന്നായിരുന്നു ഇന്നലെ വീണ്ടും വിളിപ്പിച്ചത്. കെ എം ഷാജി വിജിലന്‍സിന് തെളിവായി സമര്‍പ്പിച്ച നിയമസഭാ തിരഞ്ഞെടുപ്പിനായി പിരിച്ച പണത്തില്‍ രസീതിന്റെ കൗണ്ടര്‍ ഫോയിലുകളും മിനിറ്റ്സിന്റെ രേഖകളും വ്യാജമായി സൃഷ്ടിച്ചതാണോയെന്ന് അന്വേഷണ ഏജന്‍സിക്ക് സംശയമുണ്ട്.
വീണ്ടും ചോദ്യം ചെയ്യുമെന്നാണ് സൂചന. നവംബറില്‍ ഷാജിക്കെതിരെ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ വരവില്‍ക്കവിഞ്ഞ സ്വത്ത് ഉള്ളതായി വിജിലന്‍സ് കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഷാജിയുടെ വീട്ടില്‍ വിജിലന്‍സ് പരിശോധന നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: