കൊച്ചി: സംസ്ഥാന വഖഫ് ബോര്‍ഡ് കഴിഞ്ഞ ആറ് മാസമായി പ്രവര്‍ത്തന രഹിതമാണെന്ന് കേന്ദ്ര വഖഫ് കൗണ്‍സില്‍ അംഗം അഡ്വ. ടി.ഒ. നൗഷാദ്. രാഷ്ട്രീയ വിഭാഗീയതയും ചേരിതിരിവും ബോര്‍ഡ് യോഗം ചേര്‍ന്നിട്ട് തന്നെ മാസങ്ങളായി. ക്ഷേമപദ്ധതികളൊന്നും നടപ്പാക്കുന്നില്ലെന്നും രൂക്ഷ വിമര്‍ശനം കൊച്ചിയില്‍ ചേര്‍ന്ന വാര്‍ത്താസമ്മേളനത്തിലാണ് ഇത്തരത്തില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരിക്കുന്നത്.
ബോര്‍ഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറിന്റെ കാലാവധി അവസാനിക്കാറായതിനെ തുടര്‍ന്ന് കാലാവധി നീട്ടിനല്‍കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ തുടരുന്ന സിഇഒയും ബോര്‍ഡ് ചെയര്‍മാനുമായി നടക്കുന്ന വഖഫ് ബോര്‍ഡിനെ തകര്‍ക്കും. സംസ്ഥാന സര്‍ക്കാര്‍ കാഴ്ചക്കാരായി നില്‍ക്കുകയാണെന്നും നൗഷാദ് കുറ്റപ്പെടുത്തി.
വഖഫ് ബോര്‍ഡില്‍ രാഷ്ട്രീയ അതിപ്രസരമാണ്. ബോര്‍ഡ് യോഗം ചേര്‍ന്നിട്ട് മാസങ്ങളായി. കേസുകളിലും പരാതികളിലും നടപടികള്‍ സ്വീകരിക്കാതെ കെട്ടിക്കിടക്കുകയാണ്. ക്ഷേമപദ്ധതികള്‍ അവതാളത്തിലായി. കേന്ദ്ര വഖഫ് കൗണ്‍സില്‍ രാജ്യവ്യാപകമായി നടപ്പാക്കി വരുന്ന പദ്ധതികള്‍ കേരളത്തില്‍ നടപ്പാക്കാന്‍ കഴിയാത്ത സാഹചര്യമാണ്.
സംസ്ഥാന വഖഫ് ബോര്‍ഡില്‍ പതിനഞ്ച് ജീവനക്കാരെയാണ് കേന്ദ്ര വഖഫ് കൗണ്‍സില്‍ ശമ്പളം നല്കി നിയമിച്ചിരിക്കുന്നത്. വഖഫ് വസ്തുവകകളുടെ ജിപിഎസ് മാപ്പിങ് പ്രക്രിയ ഇഴഞ്ഞു നീങ്ങുകയാണെന്നും അഡ്വ. നൗഷാദ് ആരോപിച്ചു. സംസ്ഥാന സര്‍ക്കാര്‍ നിയമിക്കുന്ന ഉദ്യോഗസ്ഥനായ സിഇഒയെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ തയാറാകണം. വഖഫ് ബോര്‍ഡ് പിരിച്ചു വിടാനുള്ള അധികാരവും സംസ്ഥാന സര്‍ക്കാരിനുണ്ട്. വഖഫ് ബോര്‍ഡ് തകര്‍ക്കാനുള്ള സര്‍ക്കാരിന്റെ ഗൂഢനീക്കമാണോ നടക്കുന്നതെന്നും സംശയമുയരുന്നുണ്ട്.
സംസ്ഥാന വഖഫ് ബോര്‍ഡ് നിര്‍ജീവമായി തുടര്‍ന്നാല്‍ വഖഫ് വികസനത്തിന് വേണ്ടി കേന്ദ്ര വഖഫ് കൗണ്‍സില്‍ നല്കി വരുന്ന തുകകളും പദ്ധതികളും തുടര്‍ന്നും നല്‍കുന്നത് പുനരാലോചിക്കേണ്ടി വരുമെന്നും കേന്ദ്രവഖഫ് കൗണ്‍സില്‍ അംഗം മുന്നറിയിപ്പ് നല്കി. വിഷയത്തില്‍ കേരളത്തിലെ മുസ്ലിം സമൂഹത്തിന്റെ ഇടപെടല്‍ അനിവാര്യമാണ്. സംസ്ഥാന സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: