ന്യൂദല്‍ഹി: ആറു തവണ ലോക ബോക്സിങ് ചാമ്പ്യനായ എം.സി മോരി കോമും ഇന്ത്യന്‍ പുരുഷ ഹോക്കി ടീം ക്യാപ്റ്റന്‍ മന്‍പ്രീത് സിങ്ങും ടോക്കിയോ ഒളിമ്പിക്സിന്റെ ഉദ്ഘാടന ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തുമെന്ന്്് ഇന്ത്യന്‍ ഒളിമ്പിക്സ് അസോസിയേഷന് അറിയിച്ചു. 2018 ലെ ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍ കരസ്ഥമാക്കിയ ബജ്രംഗ് പൂനിയ സമാപന ചടങ്ങില്‍ ഇന്ത്യ പതായേന്തും. ഉദ്ഘാടന ചടങ്ങ് ഈ മാസം 23 നും സമാപന ചടങ്ങ് ഓഗസ്റ്റ് എട്ടിനും നടക്കും.
ഇതാദ്യമായാണ് ഒളിമ്പിക്സിന്റെ ഉദ്ഘാടന ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്താനായി രണ്ട് താരങ്ങളെ നിയമിക്കുന്നത്. ലിംഗസമത്വം ഉറപ്പാക്കാനാണ് ഒരു പുരുഷ താരത്തെയും വനിതാ താരത്തെയും ഇന്ത്യ പതാക വിഹിക്കാനായി നിയിമിച്ചത്. ഉദ്ഘാടന ചടങ്ങിന് പതാകയേന്താന്‍ ഒരു പുരുഷ താരത്തെയും വനിതാ താരത്തെയും നിയമിക്കണമെന്ന് ഇന്റര്‍ നാഷണല്‍ ഒളിമ്പിക് കമ്മിറ്റി കഴിഞ്ഞ വര്‍ഷം നിര്‍ദേശിച്ചിരുന്നു.
തന്റെ അവസാന ഒളിമ്പിക്സില്‍ ഇന്ത്യന്‍ പതാക വഹിക്കാനായി തന്നെ നിയോഗിച്ചത് വലിയ ബഹുമതിയാണ്്. ഇത് പ്രചോദനമാകും. ഒളിമ്പിക്സില്‍ മെഡല്‍ നേടാനായി മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്ന്് മേരി കോം പറഞ്ഞു. ടോക്കിയോ ഒളിമ്പിക്സ് ഈ മാസം 23 നാണ് ആരംഭിക്കുക. നൂറിലേറെ ഇന്ത്യന്‍ കായികതാരങ്ങള്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: