കൊച്ചി : മലയാള പ്രേക്ഷകര്‍ക്കായി ഒരു ഒടിടി പ്ലാറ്റ്ഫോംകൂടി. ഒട്ടേറെ സവിശേഷതകളുള്ള ഈ പുതിയ പ്ലാറ്റ്ഫോമിന് ആക്ഷന്‍ എന്നാണ് പേര് നല്‍കിയിരിക്കുന്നത്. ആഗസ്റ്റ് 17 (ചിങ്ങം 1) മുതല്‍ ഒടിടി പ്ലാറ്റ്ഫോം പ്രേക്ഷകരിലേക്ക് എത്തും. ഐടി ബിസിനസ് രംഗത്തെ നിരവധി പ്രവര്‍ത്തനങ്ങള്‍ ഒരുക്കിയ ഡബ്ല്യുജിഎന്‍ എന്ന ഐടി കമ്പനി ആണ് ആക്ഷന്‍ ഒടിടി യുടെ സാരഥികള്‍.
മലയാളത്തിന് പുറമേ, ഹിന്ദി, തെലുങ്ക്, തമിഴ്, കന്നട തുടങ്ങി തെന്നിന്ത്യന്‍ ഭാഷകളിലെ പുതിയതും പഴയതുമായ സിനിമകള്‍ ആക്ഷനില്‍ ലഭ്യമായിരിക്കും. കൂടാതെ മികച്ച വെബ് സീരീസുകളും ഉണ്ടായിരിക്കും. വേഗതയേറിയ ഡൗണ്‍ലോഡിങ് സിസ്റ്റത്തിലൂടെ ആന്‍ഡ്രോയ്ഡ്, ഐഓഎസ്, സ്മാര്‍ട്ട് ടിവി, ആപ്പിള്‍ ടിവി തുടങ്ങിയ നൂതന ഓണ്‍ലൈന്‍ മീഡിയയിലൂടെ എല്ലാം ലോകത്തെ ഏത് രാജ്യത്ത് നിന്നും കാണാനുള്ള സൗകര്യവും ഇതില്‍ ലഭ്യമാണ്.
ആക്ഷന്‍ ഒടിടിയിലൂടെ റിലീസ് ചെയ്യുന്ന സിനിമകള്‍ക്കെല്ലാം കാഴ്ചക്കാരുടെ എണ്ണവും കമന്റും ചിത്രത്തിന്റെ നിര്‍മ്മാതാവിന് നേരിട്ട് അപ്പോള്‍തന്നെ അറിയാനാകും എന്നതും ഈ കമ്പനിയുടെ പ്രത്യേകതയാണെന്നും കമ്പനി മാനേജിങ് ഡയറക്ടര്‍ വിജീഷ് പിള്ള അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: