ഗോഹട്ടി: കസ്റ്റഡിയില്‍ നിന്ന് രക്ഷപെടാന്‍ ശ്രമിച്ചാല്‍ ക്രിമിനലുകളെ വെടിവച്ചു കൊല്ലുക തന്നെ ചെയ്യുമെന്ന് വ്യക്തമാക്കി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഒരു ഡസനോളം കലാപകാരികളെയും കുറ്റവാളികളെയും വെടിവച്ച് കൊന്നതിനെതിരേ പ്രതിപക്ഷം ആരോപണ ശക്തമാക്കുന്നതിനിടെയാണ് മുഖ്യമന്ത്രി നയം വ്യക്തമാക്കിയത്.
കൊലപാതക കേസുകളിലും ആയുധ, ലഹരി കടത്ത് കേസുകളിലും എത്രയും പെട്ടന്ന് വിചാരണ നടത്താനുളള വഴിയൊരുക്കണം. ഓഫീസേഴ്സ് ഇന്‍ ചാര്‍ജ്ജുമാര്‍ കേസുകള്‍ കൈകാര്യം ചെയ്യുമ്പോള്‍ രാഷ്ട്രീയ സമ്മര്‍ദ്ദത്തിന് വഴിപ്പെടരുത്. അങ്ങേയറ്റം സത്യസന്ധതയോടെയും ആത്മാര്‍ത്ഥതയോടെയും ഇക്കാര്യങ്ങള്‍ നിര്‍വ്വഹിക്കണമെന്നും ഹിമന്ത ബിശ്വ ശര്‍മ്മ നിര്‍ദ്ദേശിച്ചു.
ജനസൗഹൃദ സേവനങ്ങളാകണം പോലീസുകാര്‍ നല്‍കേണ്ടത്. ഇതിനൊപ്പം നല്ല ആരോഗ്യശീലവും പോലീസ് സേനാംഗങ്ങള്‍ക്കിടയില്‍ വളര്‍ത്തിയെടുക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടുകള്‍ എത്രയും വേഗം വാങ്ങി തുടര്‍ നടപടി സ്വീകരിക്കണം. ഇക്കാര്യം റേഞ്ച് ഡിഐജിമാര്‍ ഉറപ്പുവരുത്തണമെന്നും അദ്ദേഹം പറഞ്ഞു.
അസമിലെ പോലീസ് സേനയുടെ സമഗ്ര മാറ്റം ലക്ഷ്യമിട്ടായിരുന്നു കോണ്‍ഫറന്‍സ് സര്‍ക്കാര്‍ സംഘടിപ്പിച്ചത്. ഇതാദ്യമായിട്ടാണ് സംസ്ഥാനത്ത് ഇത്തരമൊരു പരിപാടി സംഘടിപ്പിക്കപ്പെടുന്നത്. ഇനി മുതല്‍ ആറ് മാസത്തിലൊരിക്കല്‍ കോണ്‍ഫറന്‍സ് നടത്താനാണ് തീരുമാനമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വെടിവയ്പ്പ് സംഭവങ്ങള്‍ സംസ്ഥാനത്ത് ഒരു മാതൃകയായി മാറുന്നുണ്ടോ എന്ന് ആരെങ്കിലും എന്നോട് ചോദിച്ചപ്പോള്‍, പോലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്ന ഒരു കുറ്റവാളി ഉള്‍പ്പെട്ടാല്‍ (ഷൂട്ടിംഗ്) ഒരു മാതൃകയായിരിക്കണമെന്ന് ഞാന്‍ മറുപടി നല്‍കും. കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചതായി റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്ന് മെയ് മുതല്‍ സംസ്ഥാനത്ത് 12 തീവ്രവാദികളെയും കുറ്റവാളികളെയും വെടിവച്ചു കൊന്നിട്ടുണ്ടെന്നു കണക്കുകള്‍ വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: