തിരുവനന്തപുരം: പ്രധാന് മന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന (പി.എം.ജി.കെ.എ.വൈ) പദ്ധതിയുടെ നാലാം ഘട്ടത്തില്‍ 1,238 കോടി രൂപയുടെ 3.87 ലക്ഷം മെട്രിക് ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ കേരളത്തില്‍ വിതരണം ചെയ്യും. ഫുഡ് കോര്പ്പറേഷന് ഓഫ് ഇന്ത്യ കേരള ജനറല്‍ മാനേജര്‍ വി കെ യാദവ് തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
3.08 ലക്ഷം മെട്രിക് ടണ്‍ അരിയും 0.79 ലക്ഷം മെട്രിക് ടണ്‍ ഗോതമ്പും സംസ്ഥാനത്തെ 1.54 കോടി ഗുണഭോക്താക്കള്‍ക്ക് 2021 നവംബര്‍ വരെ സൗജന്യമായി ലഭ്യമാകും. ഇത് സാധാരണ വിഹിതത്തിന്റെ രണ്ട് ഇരട്ടിയലധികമാണ്. ദേശീയ ഭക്ഷ്യസുരക്ഷാനിയമത്തിന് കീഴിലെ 80 കോടി ജനങ്ങള്‍ക്ക് പ്രതിമാസം അഞ്ച് കിലോ ധാന്യം സൗജന്യമായി നല്കുന്ന പദ്ധതിയാണ് പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന. ഈ പദ്ധതി കോവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ നവമ്പര്‍ വരെ നീട്ടിയിട്ടുണ്ട്.
കേരളത്തിലെ എഫ്.സി.ഐ ഡിപ്പോകളില്‍ ഭക്ഷ്യധാന്യങ്ങളുടെ യാതൊരു കുറവും അനുഭവപ്പെടുന്നില്ലെന്നും 3.98 ലക്ഷം മെട്രിക് ടണ്‍ അരിയും 0.98 ലക്ഷം മെട്രിക് ടണ്‍ ഗോതമ്പും ഇപ്പോഴുണ്ടെന്ന് യാദവ് വ്യക്തമാക്കി.ബിജെപി ഭരിയ്ക്കുന്ന സംസ്ഥാനങ്ങളില്‍ റേഷന്‍ കടകളില്‍ പ്രധാനമന്ത്രിയുടെ ചിത്രം പ്രദര്‍ശിപ്പിക്കും.ഇക്കുറി പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന പദ്ധതി വഴിയാണ് പാവപ്പെട്ടവര്‍ക്ക് പ്രതിമാസം അഞ്ച് കിലോ അരിവീതം സൗജന്യമായി റേഷന്‍കടകള്‍ വഴി വിതരണം ചെയ്യുന്നതെന്ന വസ്തുത ബിജെപി പരമാവധി ജനങ്ങളിലെത്തിക്കാന്‍ ശ്രമിക്കും. നവമ്പര്‍ വരെയാണ് സൗജന്യമായി അരി നല്‍കുന്നത്. ഇതിന്റെ ഭാഗമായി കേന്ദ്രത്തില്‍ നിന്നുള്ള ധാന്യം കയറ്റിയ ലോറികളില്‍ പ്രവര്‍ത്തകര്‍ പ്രധാനമന്ത്രിയുടെ ചിത്രം വെച്ച ബാനറുകള്‍ പിടിപ്പിച്ചിരുന്നു.
പി.എം.ജി.കെ.എ.വൈ മൂന്നാംഘട്ടത്തില്‍ സംസ്ഥാനത്തെ ഏകദേശം 1.54 കോടി ഗുണഭോക്താക്കള്‍ക്ക് ദേശീയ ഭക്ഷ്യസുരക്ഷാ നിയമത്തിന് കീഴില്‍ അവരുടെ സാധാരണ ഭക്ഷ്യധാന്യ ക്വാട്ടയ്ക്ക് പുറമെ 5 കിലോ അരി / ഗോതമ്പ് വിതരണം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: