കൊച്ചി: കിറ്റെക്സ് ചട്ടങ്ങള്‍ ലംഘിച്ചതായി കണ്ടെത്തിയിട്ടില്ലെന്നും ലംഘനങ്ങളുണ്ടെങ്കില്‍ പരിഹരിക്കാനുള്ള അവസരം കിറ്റെക്സിനു നല്‍കണമെന്നും മലിനീകരണ നിയന്ത്രണ ബോര്‍ഡ്. കിറ്റെക്സ് മാനേജ്മെന്റിന്റെ പരാതികളും ബോര്‍ഡിന്റെ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ (കെല്‍സ) നിര്‍ദേശപ്രകാരം നടത്തിയ കിറ്റെക്സ് ഗാര്‍മെന്റ്സിലെ പരിശോധനയില്‍ ക്രമവിരുദ്ധമായി ഒന്നുമില്ലെന്ന് ഫാക്ടറീസ് ആന്‍ഡ് ബോയ്ലേഴ്സ് വകുപ്പും കണ്ടെത്തി.
ഹൈക്കോടതി നിര്‍ദേശത്തിന്റെ അടിസ്ഥാത്തില്‍, മലിനീകരണം സംബന്ധിച്ചു ലഭിച്ച പരാതിയിലാണ് തൊഴിലാളികള്‍ താമസിക്കുന്നിയിടം പരിശോധിക്കാന്‍ തൊഴില്‍, ആരോഗ്യ വകുപ്പുകളോടു കെല്‍സ ആവശ്യപ്പെട്ടത്. തുടര്‍ന്ന് വിഷയം അധികാര പരിധിയിലുള്ളതല്ലെന്നും ഫാക്ടറീസ് ആന്‍ഡ് ബോയ്ലേഴ്സ് വകുപ്പാണു പരിശോധിക്കേണ്ടതെന്നും തൊഴില്‍ വകുപ്പ് മറുപടി നല്‍കിയിരുന്നു.
ഫാക്ടറിക്കുള്ളിലല്ല, റോഡിനു മറുവശത്താണ് തൊളിലാളികളുടെ ലയങ്ങള്‍. ഫാക്ടറി വളപ്പില്‍ ആണെങ്കിലേ തങ്ങള്‍ക്ക് പരിശോധിക്കാനാകൂ. ഫാക്ടറി പരിസരത്ത് താമസത്തിന് അനുമതിയില്ല. ഫാക്ടറിയുടെ അനുമതിക്കായി സമര്‍പ്പിച്ച അപേക്ഷയ്ക്കൊപ്പമുള്ള പ്ലാന്‍ പരിശോധിച്ചുവെങ്കിലും ഇതില്‍ താമസസ്ഥലമില്ല. അതിനാല്‍തന്നെ ഇക്കാര്യത്തില്‍ ചട്ടലംഘനമില്ലെന്ന് അറിയിക്കുകയായിരുന്നുവെന്ന് ഫാക്ടറീസ് ആന്‍ഡ് ബോയ്ലേഴ്സ് വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. പരിശോധനയ്ക്കായി തിരിച്ചറിയല്‍ രേഖകള്‍ കമ്പനി അധികൃതരെ കാണിച്ചിരുന്നതായും ഉദ്യോഗസ്ഥര്‍ അവകാശപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: