മുംബൈ: ബിജെപിയും ശിവസേനയും തമ്മില്‍ ഭിന്നതകളുണ്ടാകാമെങ്കിലും പരമ്പരാഗത വൈരികളല്ലെന്ന് മഹാരാഷ്ട്ര പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫട്നാവിസ് ഞായറാഴ്ച പറഞ്ഞു. ‘ചില വിയോജിപ്പുകള്‍ കാരണം ഇരുപാര്‍ട്ടികളും വേര്പിരിഞ്ഞുട്ടാണ്ടാകാമെങ്കിലും പരമ്പരാഗതമായി ശുത്രുക്കളല്ല. ഞങ്ങള്‍ സഖ്യത്തിലായിരുന്നു. ചില അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്ന് സേന കോണ്‍ഗ്രസും എന്‍സിപിയുമായി കൈകോര്‍ക്കാന്‍ സഖ്യത്തിന് പുറത്തുപോയി. പക്ഷെ, നീണ്ടുനില്‍ക്കുന്ന പരമ്പരാഗത യുദ്ധംപോലെയല്ല ബിജെപിയുടെയും ശിവസേനയുടെയും തര്‍ക്കം’-മഴക്കാല സമ്മേളനത്തിന് മുന്‍പായി മുംബൈയില്‍ ചേര്‍ന്ന പാര്‍ട്ടിയോഗത്തിന് ശേഷം ഫട്നാവിസ് മാധ്യമങ്ങളോട് പ്രതികരിച്ചു.
കഴിഞ്ഞമാസം സേന അധ്യക്ഷനും മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ദല്‍ഹിയില്‍ തനിച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു. ശിവേസനയ്ക്കെതിരെ ബിജെപി വാതിലുകള്‍ അടയ്ക്കില്ലെന്ന് സംസ്ഥാന ഘടകത്തിലെ ഒരുവിഭാഗം വ്യക്തമാക്കി. ‘രാഷ്ട്രീയത്തില്‍ ഒന്നും തള്ളിക്കളയാനാകില്ല. നാളെ സാഹചര്യം വന്നാല്‍ സേനയുമായി കൈകോര്‍ക്കാന്‍ ബിജെപി മടിക്കില്ല’- പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത മുതിര്‍ന്ന നേതാവ് പറഞ്ഞതായി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
2019-ലാണ് മുഖ്യമന്ത്രിപദം സംബന്ധിച്ച അഭിപ്രായ ഭിന്നതയുണ്ടെന്ന് പറഞ്ഞ് സേന സഖ്യം ഉപേക്ഷിക്കുന്നത്. തിങ്കളാഴ്ച ശിവസേനയുടെ മുതിര്‍ന്ന നേതാവ് സഞ്ജയ് റാവത്തും സമാനമായ പ്രതികണം നടത്തി: ‘ഞങ്ങള്‍ ഇന്ത്യയും പാക്കിസ്ഥാനുമല്ല. അമീര്‍ ഖാനെയും കിരണ്‍ റാവുവിനെയും പോലെയാണത്. ഞങ്ങളുടെ(സേന, ബിജെപി) രാഷ്ട്രീവഴികള് വ്യത്യസ്തമാണ്. പക്ഷെ സൗഹൃദം കോട്ടമില്ലാതെ തുടരും’. -അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: