ഇടുക്കി: വണ്ടിപ്പെരിയാര്‍ ചുരക്കുളം എസ്റ്റേറ്റില്‍ ആറ് വയസുകാരിയെ കൊന്ന് കെട്ടിത്തൂക്കി. കേസില്‍ അര്‍ജുനെ (22) പോലീസ് അറസ്റ്റ് ചെയ്തു. കളിക്കുന്നതിനിടെ കയര്‍ കഴുത്തില്‍ കുരുങ്ങിയാണ് കുട്ടി മരിച്ചതെന്നായിരുന്നു ആദ്യം കരുതിയിരുന്നത്.
എന്നാല്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടര്‍ കുട്ടി പീഡനത്തിനിരയായിട്ടുണ്ടെന്ന് മൊഴി നല്‍കിയതാണ് കേസില്‍ നിര്‍ണായകമായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കുട്ടിയെ കെട്ടിത്തൂക്കി കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തി.
പ്രതി നിരവധി തവണ കുട്ടിയെ പീഡനത്തിനിരയാക്കിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.കുട്ടിയുടെ മാതാപിതാക്കള്‍ ജോലിക്ക് പോകുന്ന സമയത്തായിരുന്നു പീഡനം. ജൂണ്‍ 30നാണ് ആറ് വയസുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മുറിയില്‍ കെട്ടിയിട്ടിരുന്ന കയറില്‍ തൂങ്ങിയ നിലയില്‍ ആയിരുന്നു മൃതദേഹം.
പീഡിപ്പിക്കുന്നതിനിടെ കുട്ടി ബോധരഹിതയായി വീണു. മരിച്ചു എന്ന് കരുതി ഇയാള്‍ മുറിക്കുള്ളിലെ കയറില്‍ കെട്ടിത്തൂക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംസ്കാര ചടങ്ങില്‍ പങ്കെടുക്കുന്നതിനിടെ അര്ജുന് പൊട്ടിക്കരഞ്ഞിരുന്നുവെന്ന് സമീപവാസികള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: