ന്യൂദല്‍ഹി: ദല്‍ഹി, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളിലെ വിവിധയിടങ്ങളില്‍ ശനിയാഴ്ച എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) പരിശോധന നടത്തി. വിദേശത്തുനിന്നുള്ള പണം ഉപയോഗിച്ച് യുപിയില്‍ കേള്‍വിശക്തിയില്ലാത്ത നിര്‍ധന വിദ്യാര്‍ഥികളെ ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം നടത്തിയ സംഭവവുമായി ബന്ധപ്പെട്ടായിരുന്നു പരിശോധന. യുപിയിലെയും ദല്‍ഹിയിലെയും ആറിടങ്ങളിലായിരുന്നു ഇഡിയുടെ റെയ്ഡ്. യുപി ഭീകരവിരുദ്ധ സേന(എടിഎസ്) രജിസ്റ്റര്‍ ചെയ്ത കേസിന് പിന്നാലെ കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരം ഇഡി കേസ് എടുത്തിരുന്നു.
ദല്‍ഹിയിലെ ജാമിയ നഗര്‍ സ്വദേശികളായ രണ്ടുപേരാണ് എടിഎസിന്റെ പിടിയിലായത്. വിദേശത്തുനിന്നും പാക്ക് ചാര സംഘടനയായ ഐഎസ്ഐയില്‍നിന്നും സാമ്പത്തികസഹായം സ്വീകരിച്ച് ഇസ്ലാമിക് ദവാ സെന്റര്‍ എന്ന സ്ഥാപനം നടത്തി നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവരികയായിരുന്നു ഇവര്‍. മുഫ്തി ഖാസി ജഹാംഗിര്‍ അലം ഖസ്മി, മുഹമ്മദ് ഉമര്‍ ഗൗതം എന്നിവരാണ് പിടിയിലായ പ്രതികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: