ബംഗളൂരു: കേരളത്തില്‍ നിന്നും എത്തുന്നവര്‍ക്കുള്ള യാത്രാ നിയന്ത്രണത്തില്‍ നേരിയ ഇളവ് വരുത്തി കര്‍ണാടക സര്‍ക്കാര്‍. ആദ്യ ഡോസ് വാക്സിന് എടുത്തവര്‍ക്ക് ആര് ടി പി സി ആര് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമല്ലെന്ന് കാട്ടി ഉത്തരവ് പുറത്തിറങ്ങി.
വിമാനത്തിലും, റെയില്‍- റോഡ് വഴിയും സംസ്ഥാനത്തേക്ക് വരുന്നവര്‍ 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര് ടി പി സി ആര് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായും ഹാജരാക്കണമെന്നും രണ്ട് ഡോസ് വാക്സിനെടുത്തവര്‍ പരിശോധനഫലം ഹാജരാക്കണ്ടതില്ലെന്നുമായിരുന്നു നേരത്തെ പുറത്തിറക്കിയ ഉത്തരവ്. ഇതിലാണ് ഇപ്പോള്‍ ഇളവ് വരുത്തിയിരിക്കുന്നത്.
അതേസമയം, അതിര്‍ത്തി ജില്ലകളായ ദക്ഷിണ കന്നഡ, കുടക് എന്നിവിടങ്ങളിലെ ചെക്പോസ്റ്റുകളില്‍ പരിശോധന ശക്തമാക്കാന്‍ കര്‍ണാടക തീരുമാനിച്ചിട്ടുണ്ട്. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ ദുരന്ത നിവാരണ നിയമ പ്രകാരം കര്‍ശന നടപടികളെടുക്കുമെന്നാണ് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: