ആലുവ: നഗരസഭയുടെ നൂറാം വാര്‍ഷിക സ്മരാകം പണിതുയര്‍ത്തുന്നതിനു വേണ്ടി റെയില്വേസ്റ്റേഷന് പരിസരത്തെ വ്യാപാരികളെ കുടിയൊഴിപ്പിക്കുന്നതിനെതിരായ വിവാദം ശക്തമാകുന്നു. പുതിയ കെട്ടിടം നിര്‍മിക്കുന്നതിനു പിന്നില്‍ നഗരസഭ സൗന്ദര്യ വത്കരണമല്ല മറിച്ച് ഇത് മറയാക്കി കരാറുകാരില്‍ നിന്ന് വിഹിതം തട്ടാനുള്ള നീക്കമാണെന്നാണ് ആക്ഷേപം.
പാര്‍ക്കിങ് ഗ്രൗണ്ട് പണിയാനെന്ന പേരിലാണ് കോടതിയില്‍ സത്യവാങ്മൂലം നല്കി ഭൂമി ഏറ്റെടുത്തത്. എന്നാല്‍ പാര്‍ക്കിങ് ഗ്രൗണ്ട് ഒഴിവാക്കി ഷോപ്പിങ് കോംപ്ലക്സ് നിര്‍മിച്ചു, ഇതു നിയമ വിരുദ്ധമാണ്. ഇതിനെ കോടതിയില്‍ ചോദ്യം ചെയ്യാന്‍ ചിലര്‍ രംഗത്തുവന്നപ്പോള്‍ വ്യാപാരികള്‍ക്ക് മാന്യമായ പുനരധിവാസം നല്‍കാമെന്ന് ഉറപ്പ് നല്‍കുകയായിരുന്നു. ഭരണപക്ഷത്തേയും പ്രതിപക്ഷത്തേയും കൗണ്‍സിലര്‍മാര്‍ ഒത്തുചേര്‍ന്നു കൊണ്ട് വ്യാപാരികളെ കബളിപ്പിക്കുകയായിരുന്നു. നഗരസഭയുടെ ഒഴിഞ്ഞു കിടക്കുന്ന ചില മുറികളിലേക്ക് താല്‍ക്കാലികമായി പുനരധിവസിപ്പിക്കാമെന്നും നിസാര ഡെപ്പോസിറ്റും വാടകയും നല്കിയാല് മതിയെന്നും ഉറപ്പ് നല്കി.
ഇതിന് മുന്‍നിരയില്‍ നിന്ന വ്യാപാരികളില്‍ ചിലര്‍ മറ്റുള്ളവെരെ ചതിക്കുകയായിരുന്നു. ഒത്തുതീര്‍പ്പിന് മുന്‍പന്തിയില്‍ നിന്നവരുടെ വാക്കു വിശ്വസിച്ച് ഹൈക്കോടതിയില്‍ നല്കിയ കേസ് പിന് വലിച്ചതോടെ നഗരസഭ ഭരണാധികാരികള്‍ നിലപാട് മാറ്റി. ഒന്‍പത് ലക്ഷത്തോളം രൂപയാണ് അന്ന് ഡപ്പോസിറ്റായി 250 സ്കയര്‍ ഫീറ്റ് മുറിക്ക് ആവശ്യപ്പെട്ടത്. 900 രൂപ വാടകയായും അന്നത്തെ ആലുവ നഗരത്തിലെ രണ്ട് മുറി ബിനാമി പേരില്‍ വാഗ്ദാനം ചെയ്താണ് കളമൊരുക്കിയത്.
വാടകനിശ്ചയിക്കുന്ന ചര്‍ച്ചയില്‍ ഇയാളെ കൊണ്ട് അമിതമായ വാടക നല്‍കാമെന്ന സന്നദ്ധത അറിയിക്കുകയായിരുന്നു. ഇയാള്‍ തന്നെയാണ് വാടക താങ്ങാനാവാതെ ഇവിടെ നിന്ന് ആദ്യം കുടിയൊഴിഞ്ഞതെന്നതാണ് മറ്റൊരു വസ്തുത. കുടിയൊഴിഞ്ഞ പല വ്യാപാരികളും മുറി എടുക്കാന്‍ തയാറായില്ല. ഇതേതുടര്‍ന്ന് മെട്രോയുടെ വരവോടെ ഈ പരിസരം വലിയ തോതില്‍ തെളിയുമെന്ന് വിശ്വസിപ്പിച്ച് ചില കള്ള പണക്കാരെ പണം വെളുപ്പിക്കുന്നതിനു വേണ്ടി ഇവിടേയ്ക്ക് കൊണ്ടുവരികയും ചെയ്തുവെന്നാണ് ആരോപണം. കള്ളപ്പണം വെളുപ്പിച്ച ശേഷം ബിനാമികളെ കൊണ്ട് മുറി ഒഴിപ്പിച്ച ശേഷം പിന്‍വലിയുകയും ചെയ്തെന്നും വിവരമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: