കൊച്ചി : കരിപ്പൂര്‍ വഴി സ്വര്‍ണ്ണം കൊണ്ടുവന്നത് അര്ജുന് ആയങ്കിക്ക് നല്‍കാനാണെന്ന് ഇടനിലനിരക്കാന്‍ മുഹമ്മദ് ഷെഫീഖിന്റെ വെളിപ്പെടുത്തല്‍. ദുബായിയില്‍ നിന്നും സ്വര്‍ണം കൈമാറിയവര്‍ വാങ്ങാനായി അര്ജുന് വരും എന്നാണ് തന്നെ അറിയിച്ചത്. സ്വര്‍ണ്ണവുമായി വരുന്ന ദിവസം അര്ജുന് 25ലധികം തവണ തന്നെ വിളിച്ചിരുന്നു. കൂടുതല്‍ തവണയും വാട്സ്ആപ് കോളുകള്‍ ആയിരുന്നുവെന്നുമാണ് ഷെഫീഖ് കസ്റ്റംസിന് മൊഴി നല്കി.
കോടതി കസ്റ്റഡിയില്‍ വിട്ടതിനെ തുടര്‍ന്ന് കസ്റ്റംസ് നടത്തിയ ചോദ്യം ചെയ്യലിലാണ് ഷെഫീഖ് ഇക്കാര്യം അറിയിച്ചത്. അര്‍ജുന്റെ സാന്നിധ്യത്തിലാണ് ഷെഫീഖിനെ ചോദയംം ചെയ്തത്. ജൂലൈ അഞ്ച് വരെയാണ് ഷെഫീക്കിനെ കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്.
അതേസമയം ഈ മൊഴിയെല്ലാം അര്ജുന് തള്ളി. സ്വര്‍ണ്ണക്കടത്തുമായി തനിക്ക് ബന്ധമില്ല. അതിന് താന്‍ കൂട്ടുനിന്നിട്ടില്ലെന്നുമാണ് അര്ജുന് കസ്റ്റംസിനെ അറിയിച്ചത്. കടമായി നല്കിയ പണം ഷെഫീഖ് വിദേശത്ത് നിന്നെത്തിയപ്പോള്‍ തിരികെ വാങ്ങാനായാണ് കരിപ്പൂരില്‍ എത്തിയതെന്നുമാണ് അര്ജുന് പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: