മരം വെട്ടിനും വനം വെളുപ്പിക്കാനും പാര്‍ട്ടി ഒത്താശ. സ്വര്‍ണക്കള്ളക്കടത്തിന് പാര്‍ട്ടിയുടെ ക്വട്ടേഷന്‍ സംഘം. സ്ത്രീപീഡനവും ബലാത്സംഗവും പാര്‍ട്ടി പരിപാടി. കള്ള വാറ്റും കഞ്ചാവ് വിപണനവും പാര്‍ട്ടിയുടെ ഒത്താശയോടെ. പോലീസും വനിതാ കമ്മിഷനും യുവജന കമ്മീഷനും കൈമലര്‍ത്തും. അനുഭവിച്ചോ എന്ന് ഉപദേശവും. അതേ സാര്‍. ഇത് കേരളമാണ്. കൈരളിയാണ്.
കോഴിക്കോട് വടകര മണിയൂരില്‍ പാര്‍ട്ടി വനിതാ അംഗത്തെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതികളായ സിപിഎം നേതാക്കളെ പിടികൂടിയത് പാര്‍ട്ടി ഗ്രാമത്തില്‍ നിന്നാണ്. ഞങ്ങള്‍ അങ്ങിനെയാണ്. കൊന്നവനെ ഒളിപ്പിക്കാനുള്ളതാണ് പാര്‍ട്ടി ഗ്രാമം. കള്ളനെയും തെമ്മാടിയേയും സംരക്ഷിക്കാനുമുള്ളതാണ് പാര്‍ട്ടിഗ്രാമം. നേരത്തെ പാര്‍ട്ടി ഗ്രാമങ്ങളില്‍ ഒളിവില്‍ കഴിഞ്ഞ പലേടത്തും തന്തയില്ലാത്ത കുഞ്ഞുങ്ങള്‍ പിറന്നതായി കേട്ടിട്ടുണ്ട്. അതിന്റെ വകഭേദമാണോ പീഡനക്കേസിലെ പ്രതികളുടെ ഒളിത്താവളം? സിപിഎം ശക്തി കേന്ദ്രമായ വടകര കരിമ്പനപ്പാലത്ത് നിന്നു രണ്ട് പ്രതികളെ വടകര പോലീസാണ് പിടികൂടിയത്.
സിപിഎം പതിയാരക്കര ലോക്കല്‍ കമ്മിറ്റി അംഗവും മുളിയേരി ഈസ്റ്റ് ബ്രാഞ്ച് സെക്രട്ടറിയുമായ പി.പി. ബാബുരാജ്, ഡിവൈഎഫ്ഐ വടകര ബ്ലോക്ക് കമ്മിറ്റി അംഗവും പതിയാരക്കര മേഖലാ കമ്മിറ്റി സെക്രട്ടറിയുമായ ടി.പി. ലിജീഷ് എന്നിവരാണ് പിടിയിലായത്. സിപിഎം മുളിയേരി ഈസ്റ്റ് ബ്രാഞ്ചിലെ പാര്‍ട്ടി അംഗമായ വീട്ടമ്മയെ ഇരുവരും ബലാത്സംഗം ചെയ്തെന്നാണ് പരാതി. പോലീസ് കേസെടുത്തതിനെ തുടര്‍ന്ന് സിപിഎം കേന്ദ്രങ്ങളില്‍ രഹസ്യമായി താമസിക്കുകയായിരുന്നു. പോലീസും സിപിഎമ്മും തമ്മിലുള്ള ധാരണയില്‍ അറസ്റ്റ് നാടകം നടത്തിയതാണെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്.
കൊയിലാണ്ടി ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് മുമ്പാകെ പരാതിക്കാരിയുടെ രഹസ്യമൊഴി കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. പീഡനം നടന്ന ബാങ്ക് റോഡിലെ വീട്ടിലെത്തിയും പോലീസ് തെളിവുകള്‍ ശേഖരിച്ചു. മൂന്ന് മാസം മുമ്പാണ് പീഡനത്തിന്റെ തുടക്കം. സംഭവം ഒതുക്കിത്തീര്‍ക്കാന്‍ പാര്‍ട്ടി ഉന്നതര്‍ ഇടപെട്ടെങ്കിലും യുവതിയും കുടുംബവും പരാതിയില്‍ ഉറച്ചു നിന്നു. തുടര്‍ന്നാണ് അറസ്റ്റിലേക്ക് നീങ്ങിയത്.
അതിനേക്കാള്‍ ഭീകരസംഭവമാണ് തൃശൂരില്‍ നിന്ന് കേട്ടത്. മാനഭംഗത്തിനിരയായ സുഹൃത്തിന് നീതി ലഭിച്ചില്ലെന്നും പോലീസും വനിതാ കമ്മീഷനും പ്രതിയെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നുവെന്നും മുന്‍ ദേശീയ കായികതാരം ഒളിമ്പ്യന്‍ മയൂഖ ജോണി. തൃശൂരില്‍ പത്രസമ്മേളനം നടത്തിയാണ് സംഭവം വിവരിച്ചത്.
ചാലക്കുടി മുരിങ്ങൂര്‍ സ്വദേശിനിയായ യുവതിയാണ് മാനഭംഗത്തിനിരയായത്. വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്ത് ചുങ്കത്ത് ജോണ്സണ് എന്നയാള്‍ വീട്ടില്‍ കയറി പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തുകയും നഗ്നവീഡിയോ ചിത്രീകരിക്കുകയുമായിരുന്നു. അവിവാഹിതയായതിനാല്‍ മാനഹാനി ഭയന്ന് അന്ന് പൊലീസില്‍ പരാതിപ്പെട്ടില്ല. എന്നാല്‍ ഇയാള്‍ നഗ്ന വീഡിയോ കാട്ടി ഭീഷണിപ്പെടുത്തുകയും ഫോണിലൂടെ ശല്യം ചെയ്യുന്നതും തുടര്‍ന്നു. 2018ല്‍ പെണ്‍കുട്ടി വിവാഹിതയായശേഷവും പ്രതിയുടെ ഭീഷണിയും ശല്യവും തുടര്‍ന്നു. വിവരങ്ങള്‍ മയൂഖയ്ക്ക് അറിയുമെന്നും തെളിവുകള്‍ അവരുടെ പക്കലുണ്ടെന്നും അറിയിച്ചതോടെ 2018ല്‍ കൊച്ചിയിലെ മാളില്‍ തന്നെയും തടഞ്ഞുനിര്‍ത്തി പ്രതി ഭീഷണിപ്പെടുത്തിയെന്നാണ് മയൂഖ വിവരിച്ചത്. 2020ല്‍ പ്രതി ഇരയുടെ താമസ സ്ഥലത്ത് ഗുണ്ടകളെ വിട്ടും ഭീഷണിപ്പെടുത്തി. ഭര്‍ത്താവിന്റെ നിര്‍ദേശപ്രകാരം 2021 മാര്‍ച്ചില്‍ തൃശൂര്‍ റൂറല്‍ എസ്പി ജി. പൂങ്കുഴലിക്ക് പരാതി നല്കി. തുടര്‍ന്ന് ചാലക്കുടി മജിസ്ട്രേറ്റ് ഇരയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. തുടക്കത്തില്‍ നല്ല പിന്തുണ നല്‍കിയിരുന്ന പൊലീസ് പിന്നീട് ഇരയെ നിരുത്സാഹപ്പെടുത്തുകയാണുണ്ടായത്. പ്രതിയെ ഇതുവരെ അറസ്റ്റ് ചെയ്തില്ല. സാഹചര്യത്തെളിവുകള്‍ ശേഖരിക്കാന്‍ പോലും പൊലീസ് തയാറായില്ല.
വനിതാ കമ്മീഷനില്‍ പരാതി നല്കാന് ശ്രമിച്ചെങ്കിലും അദ്ധ്യക്ഷയായി എം.സി. ജോസഫൈന് പ്രതിക്കുവേണ്ടി ഇടപെട്ടതായി വ്യക്തമായ വിവരം ലഭിച്ചു. കേസെടുക്കരുതെന്ന് പോലീസിന് അവര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. കേസില്‍ പ്രതിക്ക് അനുകൂലമായ സാഹചര്യങ്ങള്‍ ഒരുക്കിക്കൊടുക്കാനും അവര്‍ ശ്രമിച്ചു.
പ്രതിക്കുവേണ്ടി കഴിഞ്ഞ മന്ത്രിസഭയിലെ ഒരു മന്ത്രിയും ഇടപെട്ടിരുന്നു. ഒരു ബിഷപ്പിന്റെയും പ്രാദേശിക രാഷ്ട്രീയ നേതാക്കളുടെയും പിന്തുണയുള്ള പ്രതി ഇപ്പോഴും സ്വതന്ത്രമായി നടക്കുകയാണ്. മാനഭംഗത്തിനിരയായ സുഹൃത്ത് മാനസികമായ വിഷമതകള്‍ മൂലം കൂടുതല്‍ മൗനിയായിരിക്കയാണ്. മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പിറ്റേന്ന് തന്നെ സി.ഐ സിബിന് വന്ന് തന്റെ മൊഴിയെടുത്തു. തെളിവില്ലാത്തതിനാല്‍ കേസെടുക്കാന്‍ ബുദ്ധിമുട്ടാണെന്ന് അറിയിച്ചു.
പ്രതിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഇരനല്‍കിയ ഹര്‍ജി ഇപ്പോഴും ഹൈക്കോടതിയുടെ പരിഗണനയിലാണ്. മാനഭംഗക്കേസിലെ പ്രതികളെ സംരക്ഷിക്കുന്ന എസ്.പി, ഡി.വൈ.എസ്.പി, സി.ഐ എന്നിവരെ മാറ്റിനിറുത്തി സ്വതന്ത്രമായ അന്വേഷണം നടത്തണം. ജോണ്‍സന്റെ മൊബൈല്‍ ഫോണ്‍, സി.സി.ടി.വി ദൃശ്യങ്ങള്‍ എന്നിവ ശേഖരിക്കുകയും പ്രതിയെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യുകയും വേണമെന്നും മയൂഖ ആവശ്യപ്പെട്ടിരിക്കുകയാണ്. ഇല്ലെങ്കിലോ കൊല്ലത്തെ വിസ്മയ സംഭവം ആവര്‍ത്തിക്കില്ലെന്ന് ആര്‍ക്കറിയാം. എന്തും സംഭവിക്കാം. ചോദിക്കാനാളില്ല. നാണവും മാനവും മര്യാദയും സര്‍ക്കാരിനുണ്ടോ എന്ന് ചോദിക്കുന്നവരുണ്ടാകാം. അതെന്താണെന്ന് പോലും കേരളത്തിന്റെ ഭരണകൂടത്തെ പുകഴ്ത്തുകയും ഗംഭീരമെന്ന് ആശംസിക്കുകയും ചെയ്യുന്നവര്‍ സംശയിച്ചാലും അത്ഭുതപ്പെട്ടേക്കാം. ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ചെകുത്താന്മാര് (ഗവര്‍ണറോട് കടപ്പാട്) നടത്തുന്നതെന്ത്?
പ്രതികരിക്കാൻ ഇവിടെ എഴുതുക: