ന്യൂദല്‍ഹി : പുതിയ പാര്‍ലമെന്റ് നിര്‍മാണ പദ്ധതി അടങ്ങുന്ന സെന്‍ട്രല്‍ വിസ്ത പദ്ധതി തുടരാമെന്ന് സുപ്രീംകോടതി. നിര്‍മാണം തുടരാമെന്ന ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ഹര്‍ജിയിലാണ് ഈ ഉത്തരവ്. ദല്‍ഹി ഹൈക്കോടതിയില്‍ നല്കിയ പൊതുതാത്പ്പര്യ ഹര്‍ജിയില്‍ തുടര്‍ നടപടികള്‍ വേണ്ടെന്നും സുപ്രീംകോടതി ഉത്തരവിട്ടു.
സെന്‍ട്രല്‍ വിസ്താര്‍ പദ്ധതി നിര്‍ത്തിവെയ്ക്കണമെന്നും, പദ്ധതി സ്റ്റേ ചെയ്യണമെന്ന ഹര്‍ജിയില്‍ നടപടി കൈക്കൊള്ളാന്‍ വിസമ്മതിച്ച ദല്‍ഹി ഹൈക്കോടതി ഹര്‍ജി നല്കിയ അന്യ മല്‍ഹോത്ര, സൊഹൈല്‍ ഹാഷ്മി എന്നിവര്‍ക്കെതിരെ ഒരു ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു. എന്നാല്‍ നിര്‍മാണ പ്രവര്‍ത്തനം നിര്ത്തിവെയ്ക്കേണ്ടെന്ന ഹൈക്കോടതിയുടെ തീരുമാനം ശരിയായിരുന്നെന്നും ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍ അടങ്ങുന്ന ഡിവിഷന് ബെഞ്ച് അറിയിച്ചു.
ചില പൊതുതാല്പര്യഹര്ജികള് അത്ഭുതങ്ങള്‍ സൃഷ്ടിക്കാറുണ്ട്. പൊതുതാല്പര്യ ഹര്‍ജികള്‍ക്ക് അതിന്റേതായ വിശുദ്ധിയുണ്ടാകണമെന്ന് ഹര്‍ജി തള്ളിക്കൊണ്ട് ഡിവിഷന് ബെഞ്ച് അറിയിച്ചു.
നിലവിലെ സാഹചര്യത്തില്‍ സെന്‍ട്രല്‍ വിസ്താ പദ്ധതിക്കായി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പ്രകാരമാണ്. ഇതുസംബന്ധിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ തൊഴിലാളികള്‍ക്ക് നല്‍കിയിട്ടുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതി ഹര്‍ജി പരിഗണിക്കവേ അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: