തിരുവനന്തപുരം: കേരളത്തില്‍ ഭീകര സംഘടന ഇസ്ലാമിക് സ്റ്റേറ്റിന്റെ റിക്രൂട്ടിംഗ് നടക്കുന്നുവെന്ന് വ്യക്തതവരുത്തി സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ. ഭീകര സംഘടനകള്‍ റിക്രൂട്ടിംഗ് ലക്ഷ്യമാക്കി കേരളത്തെ മാറ്റാന്‍ ശ്രമിക്കുന്നു. ഉന്നത വിദ്യാഭ്യാസമുള്ളവരെപ്പോലും വര്‍ഗീയമായി ചിന്തിപ്പിക്കാന്‍ ലക്ഷ്യമിടുന്നതായും ബെഹ്റ വെളിപ്പെടുത്തി.
കേരളത്തില്‍ സ്ലീപ്പര്‍ സെല്ലുകള്‍ ഇല്ലായെന്ന് താന്‍ പറയുന്നില്ലായെന്നും പോലീസ് മേധാവി പറഞ്ഞു. മലയാളികളുടെ ഭീകര ബന്ധം ആശങ്കയുണ്ടാക്കുന്ന കാര്യമാണെന്നും ബെഹ്റ വ്യക്തമാക്കി.
മാവോയിസ്റ്റ് വേട്ടയില്‍ പോലീസ് ജോലി ചെയ്യുകയാണ് ചെയ്തത്. താന്‍ ബിജെപിയുടെ ആളാണെന്ന ആരോപണങ്ങളോട് പ്രതികരിക്കാനില്ലെന്നും ബെഹ്റ അഭിമുഖത്തില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: