പാലക്കാട് : ആലത്തൂരില്‍ സംസ്ഥാനത്ത് വലിയ വ്യാജമദ്യ ദുരന്തം സൃഷ്ടിച്ചേക്കാവുന്ന വ്യാജ കള്ള് നിര്‍മ്മാണ കേന്ദ്രം കണ്ടെത്തി. ഏഴ് പേരെ അറസ്റ്റ് ചെയ്തു. കള്ളില്‍ കലക്കുന്നതിനായി സൂക്ഷിച്ച 350 ലിറ്റര്‍ സ്പിരിറ്റും പിടികൂടി.
ആലത്തൂര്‍ അണക്കപ്പാറയില്‍ ഉള് പ്രദേശത്തെ ഒരു വീട് കേന്ദ്രീകരിച്ചായിരുന്നു പ്രവര്‍ത്തനം. കട്ടിലുകള്‍ക്ക് അടിയില്‍ പ്രത്യേക അറകള്‍ ഉണ്ടാക്കി ആയിരുന്നു സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്. കൂടാതെ 550 ലിറ്റര്‍ സ്പിരിറ്റും പഞ്ചസാര ലായനിയും ചേര്‍ത്ത ദ്രാവകവും, 1500 ലിറ്റര്‍ വ്യാജ കള്ളും, 3 പിക്കപ്പ് വാഹനങ്ങളും, ഒരു ക്വാളിസും , 12 ലക്ഷം രൂപയും എക്സൈസ് സംഘം കണ്ടെത്തി.
സ്റ്റേറ്റ് എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് വ്യാജ മദ്യ നിര്‍മ്മാണശാല കണ്ടെത്തിയത്. ഇന്ന് അതിരാവിലെ കെട്ടിടത്തിലേക്ക് വന്ന കള്ളു വണ്ടികളെ പിന്തുടര്ന്നാണ് എക്സൈസ് സംഘം കേന്ദ്രത്തില്‍ എത്തിയത്. ചിറ്റൂര്‍ ഭാഗത്തുനിന്നും കള്ള് കെട്ടിടത്തില്‍ എത്തിച്ച്, സ്പിരിറ്റ് ഉപയോഗിച്ച് പഞ്ചസാര ലായിനി ഉണ്ടാക്കി കള്ളില്‍ കലര്‍ത്തുകയാണ് കെട്ടിടത്തില്‍ ചെയ്തിരുന്നത്. 1000 ലിറ്റര്‍ കള്ള് 3000 മുതല്‍ 4000 ലിറ്റര്‍ വരെ ആക്കി ഇരട്ടിപ്പിക്കും.
കോതമംഗലം സ്വദേശി സോമന് നായരുടെ ഉടമസ്ഥതയിലുള്ളതാണ് കേന്ദ്രം. ഇയാളുടെ തൊഴിലാളികളായ ശിവശങ്കരന് , ശശി, ചന്ദ്രന് , വിന്‍സന്റ്, പരമേശ്വരന്, ബൈജു എന്നിവരെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. സോമന് നായര്‍ക്കായി തിരച്ചില്‍ ആരംഭിച്ചിട്ടുള്ളതായും കേസിലെ മുഴുവന്‍ പ്രതികളെയും പിടികൂടുമെന്നും എക്സൈസ് സംഘം വ്യക്തമാക്കി.
സിഐമാരായ അനികുമാര്‍, സദയകുമാര്‍, കൃഷ്ണകുമാര്‍, എസ് ഐമാരായ മധുസൂധനന് നായര്‍, സെന്തില്‍കുമാര്‍ തുടങ്ങിവരാണ് റെയ്ഡിന് നേതൃത്വം നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: