ന്യൂദല്‍ഹി: ഈ വര്‍ഷം അവസാനത്തോടെ 18 വയസിന് മുകളിലുള്ളവര്‍ക്കുള്ള വാക്സിനേഷന് പൂര്ത്തീകരിക്കാന്ഡ സാധിക്കുമെന്ന് സുപ്രീം കോടതിയില്‍ കേന്ദ്ര സര്‍ക്കാര്‍. ശനിയാഴ്ച കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് കേന്ദ്രം ഡിസംബര്‍ 31 മുമ്പ് തന്നെ 18 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് വാക്സിന് നല്കാന് ലക്ഷ്യമിട്ടുള്ള പദ്ധതി രൂപരേഖ സമര്‍പ്പിച്ചത്.
93 മുതല്‍ 94 കോടിവരെയാണ് രാജ്യത്ത് പ്രായപൂര്‍ത്തിയായ പൗരന്മാരുടെ ജനസംഖ്യ. ഈ പ്രായപരിധിയിലുള്ളവര്‍ക്ക് വാസിനേഷന് നല്കാന് 188 കോടി ഡോസുകളാണ് വേണ്ടിവരുക. ജൂലൈ 31 ഓടെ 51.6 കോടി വാക്സിന് രാജ്യത്ത് വിതരണം ചെയ്യും. ആഗസ്റ്റ് മുതല്‍ ഡിസംബര്‍വരെയുള്ള കാലയളവില്‍ 135 കോടി വാക്സിന് ഡോസുകള്‍ കൂടി ലഭ്യമാക്കുമെന്നും സത്യവങ്മൂലത്തില്‍ വ്യക്തമാക്കി.
നിലവില്‍ രാജ്യത്ത് 5 വാക്സിനുകള്‍ക്കാണ് ഉപയോഗിക്കാനുള്ള അനുമതി നല്‍കിയിരിക്കുന്നത്. കൊവിഷീല്‍ഡ്- 50 കോടി, കൊവാക്സിന്- 40 കോടി, ബയോ ഇ- 30 കോടി, സ്പുട്നിക്ക്- 10 കോടി, സൈഡസ് കാന്‍ഡില- 5 കോടി എന്നിങ്ങനെയായിരിക്കും ഈ വര്‍ഷം വിതരണം ചെയ്യാനുള്ള വാക്സിനുകള്‍ ക്രമീകരിച്ചിരിക്കുന്നത്. ഭാവിയില്‍ കുട്ടികള്‍ക്ക് സൈഡസ് കാഡില വാക്സിന് ലഭ്യമാക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
പുതിയ വാക്സിന് നയപ്രകാരം 18 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്ക്കും വാക്സീന് സൗജന്യമായി നല്‍കുന്നതിനായി വാക്സിന്റെ ഉത്പ്പാദനവും വിതരണവും വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ വാക്സിന് നിര്‍മാണ കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ജൂലൈ പകുതിയോടെ പ്രതിദിനം ഒരു കോടി ഡോസ് വാക്സീന് രാജ്യത്ത് വിതരണം ചെയ്യാനാണ് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: