കൊച്ചി: കോവിഡ് ബാധമൂലം യാത്രക്കാരുടെ പോക്കുവരവിലും വിമാനസര്‍വ്വീസുകളുടെ എണ്ണത്തിലും ഉണ്ടായ കുറവ് മൂലം നെടുമ്പാശേരിയിലെ കൊച്ചിന് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ (സിയാല്‍) പ്രതിമാസ വരുമാനം 50 കോടിയില്‍ നിന്നും എട്ട് കോടിയിലേക്ക് താഴ്ന്നതായി റിപ്പോര്‍ട്ട്. ഇതോടെ കോവിഡ് ബാധ മൂലം തിരിച്ചടിയേറ്റ രാജ്യത്തെ എയര്‍പോര്‍ട്ടുകളില്‍ ഒന്നായി നെടുമ്പാശേരിയും മാറി.
142 വിമാനങ്ങള്‍ സര്‍വ്വീസ് നടത്തിയിരുന്നിടത്ത് ഇപ്പോള്‍ വെറും 30 വിമാനങ്ങള്‍ മാത്രമാണുള്ളത്. അതില്‍ 10 എണ്ണം അന്താരാഷ്ട്രസര്വ്വീസുകളും 20 എണ്ണം ആഭ്യന്തര സര്‍വ്വീസുകളുമാണ്. യാത്രക്കാര്‍ ഒരു കോടിയില്‍ നിന്നും നേര് പാതിയായി കുറഞ്ഞു.
180 പേരെ ഉള്‍ക്കൊള്ളാവുന്ന ഒരു ഫ്ളൈറ്റില്‍ 140 പേര് ഉള്ളിടത്ത് ഇപ്പോള്‍ 60 പേര് മാത്രമാണ് യാത്ര ചെയ്യുന്നത്. കോവിഡ് കാലത്ത് ചെലവ് തന്നെ പ്രതിമാസം 30-32 കോടി വരുമെന്ന് കൊച്ചിന് അന്താരാഷ്ട്ര എയര്‍പോര്‍ട്ട് ലിമിറ്റഡ് ഡയറക്ടറായ എസികെ നായര്‍ പറയുന്നു. കോവിഡ് ഒന്നാം തരംഗത്തിലെ ലോക് ഡൗണ്‍ കാലത്ത് വരുമാനം ഒന്നും ഇല്ലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: