കോഴിക്കോട്: രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് മാധ്യമങ്ങള്‍ അധികവും കമ്യൂണിസ്റ്റ് നിയന്ത്രണത്തിലായതോടെ ടെലിവിഷന്‍ ചാനലുകളില്‍ ആരെ ചര്‍ച്ചയ്ക്ക് വിളിക്കണമെന്ന കാര്യത്തില്‍ തീരുമാനം സിപിഎമ്മിന്റെ നിര്‍ദേശപ്രകാരം.
സിപിഎം സ്വന്തമായി നടത്തുന്ന ടിവി ചാനലുകള്‍ക്ക് പുറമേ ആറ് പ്രധാന ചാനലുകള്കൂടി സിപിഎം സിന്ഡിക്കേറ്റിലായി. ചില മാധ്യമങ്ങളുടെ തലവന്മാരെ പോലും പാര്‍ട്ടി നിശ്ചയിക്കുന്നു. അതിനു പുറമേയാണ് ചര്‍ച്ചയില്‍ ആരെല്ലാം പങ്കെടുക്കണമെന്ന് നിശ്ചയിക്കുന്നത്. സിപിഎമ്മിനെ രാഷ്ട്രീയമായും സിപിഎം നേതാക്കളില്‍ പ്രമുഖരെ നിലപാടിന്റെ പേരിലും രൂക്ഷമായി വിമര്‍ശിക്കുന്ന ശ്രീജിത്ത് പണിക്കര്‍, എ ജയശങ്കര്‍ എന്നിവരെ ഒരു ചാനല്‍ ചര്‍ച്ചയിലും കാണാന്‍ ഇടവരാത്ത തരത്തിലാണ് സിപിഎം വിലക്ക്.
നേര്‍ക്കുനേര്‍ വസ്തുതകളും യുക്തിയും നിരത്തി വാദിക്കുന്ന വരെ സിപിഎം നേതാക്കള്‍ക്ക് ഭയമാണ്. അത്തരക്കാര്‍ ചര്‍ച്ചകളില്‍ ചിലപാര്‍ട്ടി നേതാക്കള്‍ക്ക് ഉണ്ടാക്കിയ പരിക്ക് വലുതാണ്. ഇവരുണ്ടെങ്കില്‍ ചര്‍ച്ചയ്ക് വരില്ലെന്ന് നിലപാട് ചാനലുകളെ അറിയിച്ചിരുന്ന ഘട്ടം കഴിഞ്ഞ്, ഉന്നയിക്കുന്ന ആളുകളെ വിളിക്കാന്‍ പാടില്ലെന്ന് വ്യവസ്ഥ വെച്ചിട്ടുണ്ടെന്ന് ചില വാര്‍ത്താ ചാനലുകളിലെ പ്രമുഖ അവതാരകര്‍ പറയുന്നു. പാര്‍ട്ടിയുടെ വിലക്കിനെ മറികടക്കാന്‍ ചാനല്‍ തലപ്പത്തുള്ളവര്‍ തയാറല്ലെന്നും അവര്‍ വിശദീകരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: