പാല: പാല ജറല്‍ ആശുപത്രിയില്‍ പി.എം. കെയര്‍ ഫണ്ടില്‍ നിന്നും ലഭ്യമാക്കിയ ഓക്സിജന്‍ പ്ലാന്റ് നിര്‍മ്മാണം പൂര്‍ത്തിയായി. മുമ്പ് അറുപത് ഓക്സിജന്‍ സിലിണ്ടറുകള്‍ മാത്രമായിരുന്നു ആശുപ്രതിയില്‍ ഉണ്ടായിരുന്നത്. തൃശ്ശൂരില്‍ നിന്ന് റീഫില്‍ ചെയ്ത് റോഡ് മാര്‍ഗ്ഗം പാലായില്‍ എത്തിക്കാന്‍ വലിയ ബുദ്ധിമുട്ട് അനുഭവിച്ചിരുന്നു.
ഇത് ആശുപത്രിയുടെ പ്രവര്‍ത്തനത്തെ താളം തെറ്റിച്ചിരുന്നു. പുതിയ പ്ലാന്റ് പൂര്‍ണ്ണ സജ്ജമാകുന്നതോടുകൂടി 300 കിടക്കകളില്‍ ഇരുപത്തിനാല് മണിക്കൂറും ഓക്സിജന്‍ സൗകര്യം ഏര്‍പ്പെടുത്താന്‍ സാധിക്കും.
മിനിറ്റില്‍ 960 ലിറ്റര്‍ ഓക്സിജന്റെ ഉല്പാദനമാണ് പുതിയ പ്ലാന്റിലൂടെ നടക്കുക. ട്രയല്‍ റണ്ണിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം തോമസ് ചാഴിക്കാടന് എംപി നിര്‍വ്വഹിച്ചു. ഡിഎംഒ ഡോ. ജേക്കബ് വര്‍ഗ്ഗീസ്, ആശുപത്രി സൂപ്രണ്ട് ഡോ. ഷമ്മി രാജന്, ആര്‍എംഒ ഡോ. ജോളി മാത്യു, വാര്‍ഡ് കൗണ്‍സിലര്‍ ബിജി ജോജോ തുടങ്ങിയ വര് പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: