മോസ്‌കോ: ബ്രിട്ടീഷ് യുദ്ധക്കപ്പലിന് നേരെ റഷ്യയുടെ പട്രോളിംഗ് നടത്തുന്ന കപ്പലില്‍ നിന്നുള്ള യുദ്ധവിമാനങ്ങള്‍ താക്കീതെന്ന നിലയില്‍ വെടിയുതിര്‍ക്കുകയും നാല് ബോംബുകള്‍ വര്‍ഷിച്ചതായും റിപ്പോര്‍ട്ട്. ഇപ്പോള്‍ റഷ്യയുടെ പ്രദേശമായ ക്രിമിയയിലേക്ക് അതിര്‍ത്തി ലംഘിച്ച് ബ്രിട്ടന്റെ എച്ച്എംഎസ് ഡിഫന്‍ഡര്‍ എന്ന യുദ്ധക്കപ്പല്‍ പ്രവേശിച്ചതാണ് റഷ്യയുടെ പ്രകോപനത്തിന് കാരണമായത്. ബ്ലാക് സീയിലാണ്(കരിങ്കടല്‍) ആക്രമണം നടന്നതെന്ന് റഷ്യ സഥിരീകരിച്ചതായി ബിബിസി റിപ്പോര്‍ട്ട് പറയുന്നു.
ഇതുവരെ ബ്രിട്ടന്റെ പ്രതിരോധ മന്ത്രാലയം ഈ വാര്‍ത്തയോട് പ്രതികരിച്ചിട്ടില്ല. 2014ലാണ് ഉക്രെയ്‌നില്‍ നിന്നും റഷ്യ ക്രിമിയ പ്രദേശത്തെ റഷ്യയുടെ ഭാഗമാക്കി മാറ്റിയത്. എന്നാല്‍ അമേരിക്കയോ അമേരിക്കയും യൂറോപ്യന്‍ രാഷ്‌ട്രങ്ങളും അടങ്ങിയ നാറ്റോ സഖ്യമോ ഇത് അംഗീകരിച്ചിട്ടില്ല.
ക്രിമിയയുടെ തെക്ക് ഭാഗത്ത് ഫിയോലെന്‍റ് മുനമ്പിനടത്തുവെച്ചാണ് സംഭവമുണ്ടായതെന്ന് റഷ്യ പറഞ്ഞു. ആക്രമണമുണ്ടായതോടെ ബ്രിട്ടന്റെ യുദ്ധക്കപ്പല്‍ വഴിമാറിപ്പോയതായും റഷ്യ പറയുന്നു. റഷ്യയുടെ നിരീക്ഷണം നടത്തുന്ന കപ്പാല്‍ രണ്ടാ തവണ വെടിവെച്ചു. എസ് യു 24 -എം വിഭാഗത്തില്‍പ്പെട്ട യുദ്ധവിമാനത്തില്‍ നിന്നും നാല് ബോംബുകള്‍ താക്കീതിന്റെ സൂചനയായി വര്‍ഷിച്ചതായും പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: