ന്യൂദല്‍ഹി: ടോയ്കത്തോണ്‍ 2021 ല്‍ പങ്കെടുത്തവരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂണ്‍ 24ന് രാവിലെ 11 ന് വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി സംവദിക്കും. കേന്ദ്ര വിദ്യാഭ്യാസ, വനിതാ ശിശു വികസന, എംഎസ്എംഇ, ടെക്സ്റ്റൈല്‍, വാര്‍ത്ത വിതരണ പ്രക്ഷേപണ മന്ത്രാലയങ്ങള്‍, വ്യവസായവും ആഭ്യന്തര വ്യാപാരവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള വകുപ്പ് (ഡിപിഐഐടി), എഐസിടിഇ എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന ടോയ്കത്തോണ്‍ 2021ന് ഈ വര്‍ഷം ജനുവരി അഞ്ചിന് സമാരംഭം കുറിച്ചു.
ടോയ്കത്തോണ്‍ 2021 നായി രാജ്യത്തുടനീളമുള്ള 1.2 ലക്ഷത്തോളം പേര് പങ്കെടുത്ത 17000 ലധികം ആശയങ്ങള്‍ സമര്‍പ്പിച്ചു, അതില്‍ 1567 ആശയങ്ങള്‍ ജൂണ്‍ 22 മുതല്‍ ജൂണ്‍ 24 വരെ നടക്കുന്ന , മൂന്ന് ദിവസത്തെ ഓണ്‍ലൈന്‍ ടോയ്കത്തോണ്‍ ഗ്രാന്‍ഡ് ഫിനാലെക്കായി ഷോര്‍ട്ട്ലിസ്റ്റ് ചെയ്തിട്ടുണ്ട്, കോവിഡ് 19 നിയന്ത്രണങ്ങള്‍ കാരണം, ഈ ഗ്രാന്‍ഡ് ഫിനാലേയില്‍ ഡിജിറ്റല്‍ കളിപ്പാട്ട ആശയങ്ങള്‍ ഉള്ള ടീമുകള്‍ മാത്രമായിരിക്കും ഉണ്ടാവുക. അതേസമയം ഡിജിറ്റല്‍ ഇതര കളിപ്പാട്ട സങ്കല്‍പ്പങ്ങള്‍ക്കായി പ്രത്യേക ഫിസിക്കല്‍ ഇവന്റ് സംഘടിപ്പിക്കും.
ഇന്ത്യയുടെ ആഭ്യന്തര വിപണിയും ആഗോള കളിപ്പാട്ട വിപണിയും നമ്മുടെ ഉല്പാദന മേഖലയ്ക്ക് ഒരു വലിയ അവസരം നല്കുന്നു. കളിപ്പാട്ട വിപണിയുടെ വിശാലമായ പങ്ക് പിടിച്ചെടുക്കാന്‍ സഹായിക്കുന്നതിന് ഇന്ത്യയിലെ കളിപ്പാട്ട വ്യവസായം ഉയര്‍ത്തുകയെന്നതാണ് ടോയ്കത്തോണ്‍ 2021ന്റെ ലക്ഷ്യം. കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയും ചടങ്ങില്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: