കവരത്തി: കേരളത്തില്‍ മാതൃഭൂമി ന്യൂസ് നടത്തിയ വ്യാജ പ്രചരണത്തിനെതിരെ രൂഷവിമര്‍ശനവുമായി ലക്ഷദ്വീപ് ഭരണകൂടം. ലക്ഷദ്വീപിനെ കേരള ഹൈക്കോടതിയുടെ അധികാര പരിധിയില്‍ നിന്നു നീക്കി കര്‍ണാടക ഹൈക്കോടതിയുടെ അധികാര പരിധിയിലേക്ക് മാറ്റാന്‍ ശുപാര്‍ശ ചെയ്തെന്ന മാതൃഭൂമിയുടെ വാര്‍ത്തക്കെതിരെയാണ് ദ്വീപ് ഭരണകൂടം രംഗത്തെത്തിയിരിക്കുന്നത്.
ഇത്തരത്തിലൊരു നീക്കമില്ലെന്നും കേന്ദ്ര സര്‍ക്കാരിന് ശുപാര്‍ശ കൈമാറിയെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും ലക്ഷദ്വീപ് കളക്ടര്‍ എസ്. അസ്കര്‍ അലി വ്യക്തമാക്കി. വ്യാജ പ്രചരണങ്ങള്‍ വിശ്വസിക്കരുതെന്നും അദ്ദേഹം പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
കേന്ദ്രഭരണ പ്രദേശങ്ങള്‍ ഏത് ഹൈക്കോടതിയുടെ പരിധിയിലാണ് വരുന്നതെന്ന് നിശ്ചയിക്കുന്നത് പാര്‍ലമെന്റാണ്. ഇതുപ്രകാരം നിലവില്‍ കേരള ഹൈക്കോടതിയുടെ അധികാര പരിധിയിലാണ് ലക്ഷദ്വീപുമായി ബന്ധപ്പെട്ട നിയമവ്യവഹാരങ്ങളെല്ലാം. എന്നാല്‍, മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്ത പോലെ അധികാര പരിധി മാറ്റണമെന്ന ലക്ഷദ്വീപ് ഭരണകൂടം ശുപാര്‍ശ നടത്തിയിട്ടില്ല. ഇത്തനം വ്യാജവാര്‍ത്തകള്‍ വിശ്വസിക്കരുതെന്നും അദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: