കവരത്തി: ലക്ഷദ്വീപിലെ ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിനു നേരേ മതതീവ്രവാദികളുടെ ആക്രമണം. സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ വിളക്കണക്കല്‍ പ്രതിഷേധത്തിനിടയിലാണ് ബി.ജെ.പി ലക്ഷദ്വീപ് സംസ്ഥാന ഓഫീസിനു നേരെ ആക്രമണം നടന്നത്.
ഓഫീസിനു മുന്പിലെ പ്രധാനമന്ത്രിയുടെ ചിത്രമുള്ള ബോര്‍ഡ് കരി ഓയില്‍ ഒഴിച്ച് നശിപ്പിച്ചു. ഓഫീസ് കെട്ടിടത്തിലും പരിസരത്തും കരി ഓയില്‍ ഒഴിച്ച് നാശനഷ്ടം വരുത്തിയിട്ടുണ്ട്. കവരത്തി പോലീസ് സംഭവത്തേക്കുറിച്ച് അന്വേഷണം ആരംഭിച്ചു. ഏതാനും മാസങ്ങള്‍ മുന്‍പ് നടന്ന കളക്ട്രേറ്റ് ഉപരോധ സമരത്തോടനുബന്ധിച്ച് നടന്ന അക്രമത്തിനിടയിലും ബി.ജെ.പി ഓഫീസിനു നേരെ ആക്രമണമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: