തിരുവനന്തപുരം:വെള്ളിലാവുപോലെ ലാവണ്യസുന്ദരമായ കവിതാ പുഷ്പങ്ങളാല്‍ കാര്മേഘവര്ണന് നവമാല്യം ചാര്‍ത്തിയ കവി ഗുരുവാണ് എന്ന് രമേശന് നായര്‍ എന്ന് ബാലഗോകുലം.
വിഷുദിനങ്ങളില്‍ മലയാളക്കരയ്ക്ക് ബാലഗോകുലത്തിന്റെ കാണിക്കയായി പുസ്തകപ്പെട്ടികള്‍ ഒരുക്കിയെടുത്ത കുശലത അദ്ദേഹത്തിന്റേതാണ്. ബാലസാഹിതി പ്രകാശന് അലകും ശരിയും ദീര്‍ഘദര്‍ശനവും സമ്മാനിച്ചു.കുട്ടികള്‍ക്കുവേണ്ടി ഏത് പ്രമുഖരേയും വിളിച്ചുവരുത്തി സംവദിക്കാന്‍ ആ പ്രതിഭയ്ക്ക് കഴിഞ്ഞിട്ടുണ്ട്. അന്താരാഷ്ട്ര ശ്രീകൃഷ്ണ കേന്ദ്രത്തിന്റെ രൂപകല്‍പ്പനയിലും ഒട്ടേറെ ആശയങ്ങളും ദര്‍ശനങ്ങളും സമ്മാനിച്ചിട്ടുണ്ട്. ശ്രീകൃഷ്ണ ഗാനങ്ങളുടെ സമാഹാരം ദല്‍ഹിയില്‍ ബാലഗോകുലവേദിയില് തന്നെ പ്രകാശിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ നിര്‍ബന്ധബുദ്ധി ബാലഗോകുലം കുടുംബത്തിന് കല്‍പ്പിച്ച മൂല്യത്തിന് നിദര്‍ശനമാണ്.
ബാലഗോകുലത്തിന് വേണ്ടി സദാ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്ന കുഞ്ഞുണ്ണിമാഷിനും അക്കിത്തത്തിനും ശേഷമുണ്ടായ രമേശന് നായരുടെ വിയോഗം അക്ഷരര്‍ത്ഥത്തില്‍ കൂട്ടികളുടെ സമ്പന്നമായ ഈ ഭാവനാലോകത്തെ ഇരുട്ടിലാഴ്ത്തിയിരിക്കുകയാണ്. അക്ഷരാര്‍ത്ഥത്തില്‍ ആ വിടവാങ്ങല്‍ തീരാനഷ്ടം സമ്മാനിക്കുന്നു. ബാലഗോകുല കുടുംബം ആ കവിഭാവനയ്ക്കും; ഉജ്ജ്വല വ്യക്തിത്ത്വത്തിനും മുന്നില്‍ വിനീതരാകുന്നു. ബാലഗോകുലം അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
ബാലസാഹിതീപ്രകാശനും അനുശോചിച്ചു. ചെയര്മാന് എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ നേതൃത്വം സ്തുത്യര്‍ഹമാണ്. ആ വിയോഗത്തില്‍ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു.
ക്ഷേത്രങ്ങളെ ഭക്തിസാന്ദ്രമാക്കുകയും ഭഗവാന് കൃഷ്ണനെ ഇത്രയേറെ മനസ്സിലിട്ടു താലോലിക്കുകയും സ്നേഹി ക്കുകയും ആരാധിക്കുകയും ചെയ്ത മറ്റൊരുകവി മലയാളത്തിലുണ്ടെന്നു തോന്നുന്നില്ല . ബാലസാഹിതി പ്രകാശന് അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: