ബെംഗളൂരു: കൊവിഡ് മൂലം ഗൃഹനാഥന് മരണപ്പെടുന്ന ബിപിഎല്‍ കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം രൂപ ധനസഹായം മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ പ്രഖ്യാപിച്ചു.ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള കുടുംബങ്ങള്‍ക്കായി ഇത്തരമൊരു ധനസഹായം പ്രഖ്യാപിക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമാണ് കര്‍ണാടകം.
സമ്പാദിക്കുന്ന അംഗങ്ങളുടെ മരണം കാരണം നിരവധി കുടുംബങ്ങള്‍ ദുരിതത്തിലാണ്. ഇതനോടകം വിവിധ ജില്ലകളില്‍ നിന്നും ധനസഹായം അഭ്യര്‍ത്ഥിച്ച് കൊണ്ട് നിരവധി പേരാണ് സര്‍ക്കാര്‍ അധികൃതരെ സമീപിച്ചിട്ടുള്ളത്. ഇക്കാരണത്താലാണ് നഷ്ടപരിഹാരം പ്രഖ്യാപിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.
ഒരു കുടുബത്തില്‍ ഒന്നില്‍ കൂടുതല്‍ കൊവിഡ് മരണങ്ങള് സംഭവിക്കുന്ന സാഹചര്യങ്ങളില്‍, നഷ്ടപരിഹാര തുക ഒരു അംഗത്തിന്റെ പേരില്‍ മാത്രമാണ് ലഭിക്കുക. ഈ വിഷയത്തില്‍ ധനകാര്യ വകുപ്പുമായി ചര്‍ച്ചകള്‍ നടത്തിയതായി മുഖ്യമന്ത്രി പറഞ്ഞു. കുടുംബങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം. കൊവിഡ് കാരണം സമ്പാദിക്കുന്ന അംഗങ്ങള്‍ മരണപ്പെട്ട ബിപിഎല്‍ കുടുംബങ്ങളുടെ പട്ടിക തയ്യാറാക്കാന്‍ അതാത് ജില്ലാ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
സംസ്ഥാന ഖജനാവില്‍ നിന്നും ഏകദേശം 250 മുതല്‍ 300 കോടി രൂപയോളം ചിലവാകുമെന്നും, ആവശ്യമെങ്കില്‍ കൂടുതല്‍ തുക നല്കാന് തയ്യാറാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡില്‍ ജീവന് നഷ്ടപ്പെട്ട 25000 – 35000ത്തോളം ആശ്രിതര്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: