തിരുവനന്തപുരം: പ്ലസ്ടു, വിഎച്ച്എസ്ഇ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഈ മാസം 22ന് തന്നെ ആരംഭിക്കും. ഇതു സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് സ്കൂളുകള്‍ക്ക് നിര്‍ദേശം നല്കി. ഒരേസമയം 15 വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയില്‍ പങ്കെടുക്കാം. കോവിഡ് ബാധിതരായവര്‍ക്കായി പിന്നീട് പ്രത്യേക പരീക്ഷ നടത്തും. പരീക്ഷയ്ക്കു മുന്‍പായി നടത്തുന്ന പരിശോധനയില്‍ ശരീരോഷ്മാവ് കൂടുതലുള്ള വിദ്യാര്‍ഥികള്‍ക്കായി പ്രാക്ടിക്കലിന് പ്രത്യേക മുറിയൊരുക്കും.
ഉപകരണങ്ങള്‍ പരീക്ഷയ്ക്ക് മുന്‍പും ശേഷവും അണുവിമുക്തമാക്കും. തുറന്നിട്ട മുറികളില്‍ പരീക്ഷ നടത്തണമെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ സര്‍ക്കുലറില്‍ പറയുന്നു. പരീക്ഷയില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ഇരട്ടമാസ്ക് നിര്‍ബന്ധമാണ്. പരീക്ഷയ്ക്കായി കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുള്ള മുന്നൊരുക്കങ്ങൾ നടത്താനും സര്‍ക്കുലറില്‍ നിര്‍ദേശിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: