ചെറുപുഴ: റബ്ബർ പുകപ്പുരക്ക് തീ പിടിച്ച് വൻ നാശനഷ്ടം. പുളിങ്ങോത്ത് മലഞ്ചരക്ക് വ്യാപാരം നടത്തുന്ന കാണ്ടാവനം ബേബി എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള റഞ്ചർ പുകപ്പുരയിലാണ് തീപ്പിടിച്ചത്. ചൊവ്വാഴ്ച ഉചയ്ക്ക് 3 ണിയോടെയാണ് പുകപ്പുരയ്ക്ക് തീപ്പിടിച്ചത്. ജോലിക്കാർ ഭക്ഷണ കഴിക്കാൻ പോയ സമയത്താണ് തീപ്പടർന്നത് എന്ന് ബന്ധപ്പെട്ടവർ പറഞ്ഞു.
ഈ വശങ്ങളിലായി രണ്ട് പുകപ്പുരകളിലാണ് ഒരേ സമയം പ്രവർത്തനം നടക്കുന്നത്. 10 ടണ്ണോളം ഷീറ്റാണ് പുകപ്പുരയിൽ ഉണ്ടക്കാനിട്ടിരുന്നത്. രണ്ട് ഷെഡ്ഡുകളിൽ ഒരു ഷെഡ് പൂർണ്ണമായും കത്തി നശിച്ചു. അനുബന്ധമായുണ്ടായിരുന്ന ഷെഡ്ഡും ഭൂരിഭാഗവും നശിച്ചു. തീ അണക്കാനുള്ള ശ്രമം നടന്നെങ്കിലും സാധിച്ചില്ല.
പെരിങ്ങോത്തു നിന്നും എത്തിയ ഫയർഫോഴ്സ് സംഘവും, ടൗണിലെ ചുമട്ട്തൊഴിലാളി കളും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. ഉണ്ടക്കാനിട്ടിരുന്ന ഷീറ്റുകളിൽ ഭൂരിഭാഗവും കത്തി നശിച്ചു. പെരിങ്ങോത്ത് നിന്നും സ്റ്റേഷൻ ഓഫീസർ സി പി രാജേഷിന്റെ നേതൃത്വത്തിലെത്തിയ അഗ്നിശമന സേന തീ അണച്ചു. ജീവനക്കാരായ ടി കെ സുനിൽകുമാർ , കെ എം രാജേഷ്, പി പി ലിജു, പി രാഗേഷ്, അരുൺ കെ നമ്പ്യാർ, കെ സജീവ്, പി സി മാത്യു, എ ഗോപി, ജോർജ് ജോസഫ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. ഏകദേശം മൂന്നര ടൺ റബ്ബർ കത്തി നശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: