കുമരകം: കുമരകം ഗ്രാമപഞ്ചായത്തിലെ നസ്രത്ത് വാര്‍ഡില്‍ കൊവിഡ് വ്യാപനം രൂക്ഷമായ പ്രദേശങ്ങളില്‍ മെഗാ പരിശോധനാ ക്യാമ്പുമായി ആരോഗ്യ വകുപ്പ്. കോവിഡ് വ്യാപനം രൂക്ഷമായ നസ്രത്ത്, അത്തിക്കളം അയല്‍സഭകളുടെ പരിധിയില്‍ വരുന്ന മുഴുവന്‍ ആളുകളെയും കോവിഡ് പരിശോധനക്ക് വിധേയരാക്കാന്‍ വാര്‍ഡുതല സാനിറ്റേഷന്‍ കമ്മറ്റിയുടെ അടിയന്തിര യോഗം തീരുമാനിച്ചു. ഇന്നലെവരെ നാല്‍പ്പതോളം ആളുകള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
നിയന്ത്രണം ലംഘിച്ച് കൂട്ടംകൂടുന്നവര്‍ക്കെതിരെ പോലീസ് കര്‍ശന നടപടി സ്വീകരിക്കും. കൊറോണ പോസിറ്റീവാകുന്ന ആളുകള്‍ വീടുകളില്‍ നിരീഷണത്തില്‍ കഴിയുന്ന സാഹചര്യം പരമാധി ഒഴിവാക്കി സിഎഫ്എല്‍ടിസി, ഡിസിസി തുടങ്ങിയ കോവിഡ് സെന്ററുകളിലേക്ക് അടിയന്തരമായി മാറ്റുന്നതിനും നസ്രത്ത്, അത്തിക്കളം ഭാഗങ്ങളിലെ തൊഴിലുറപ്പ് ജോലികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കുന്നതിനും യോഗം തീരുമാനിച്ചു.
വാര്‍ഡ് മെമ്പര്‍ പി.കെ. സേതുവിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ധന്യാ സാബു ഉദ്ഘാടനം ചെയ്തു. ജെഎച്ച്ഐ ഷിബു സികെ, ജനമൈത്രി പോലീസ് ബീറ്റ് ഓഫീസര്‍ അര്ജുനന്.സി.ബി, ആശാ പ്രവര്‍ത്തക സുഭദ്ര കെ, അയല്‍സഭ കണ്‍വീനര്‍മാരായ സത്യന് മേലേക്കര, പുഷ്പാംഗതന് കുന്നപ്പള്ളി, ശ്രീരാജ് നാലുപങ്ക്, സന്നദ്ധ പ്രവര്‍ത്തകരായ ടോണി കുമരകം ജസ്റ്റിന് ബെന്നി തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: