ന്യൂദല്‍ഹി: കോവിഡ് വാക്സിനേഷന് മൂലമുള്ള കടുത്ത അലെര്‍ജി (അനാഫൈലക്സിസ്) കാരണം രാജ്യത്ത് ആദ്യ മരണം സ്ഥിരീകരിച്ചു. വാക്സിനേഷന്‍മൂലം മരിച്ചെന്ന് ആരോപണമുയര്‍ന്ന 31 മരണങ്ങള് പരിശോധിച്ച വിദഗ്ധ സമിതിയാണ് ഇതില്‍ ഒരു മരണം മാത്രമാണ് വാക്സിനേഷന് മൂലമുള്ള കടുത്ത അസ്വസ്ഥതകള്‍ മൂലമുണ്ടായതെന്ന് സ്ഥിരീകരിച്ചത്. 2021 മാര്‍ച്ച് എട്ടിന് വാക്സിനേഷനു വിധേയനായ അറുപത്തിയെട്ടുകാരന്റെ മരണമാണ് അനാഫൈലക്സിസ് മൂലമാണെന്ന് സമിതി സ്ഥിരീകരിച്ചത്.
അഡ്വേഴ്സ് ഇവന്റ്സ് ഫോളോയിങ് ഇമ്യൂണൈസേഷന് (എഇഎഫ്ഐ) ചെയര്‍പേഴ്സണ്‍ ഡോ. എന്‍.കെ. അറോറയാണ് ഇക്കാര്യം ദേശീയമാധ്യമത്തോട് വെളിപ്പെടുത്തിയത്. ആകെ മൂന്നു കേസുകള്‍ വാക്സിനേഷന് മൂലമുള്ള പ്രശ്നങ്ങളാണെന്ന് കണ്ടെത്തി. രണ്ടു പേര് ജനുവരി 19, 16 എന്നീ തീയതികളില്‍ വാക്സിന് സ്വീകരിച്ചവരാണ്. ആശുപത്രിയിലെ വിദഗ്ധ ചികിത്സ മൂലം ഇവര്‍ സുഖം പ്രാപിച്ചു. ബാക്കി റിപ്പോര്‍ട്ട് ചെയ്ത മരണള്ക്കൊന്നും വാക്സിനുമായി ബന്ധമില്ല. വാക്സിനേഷന് മൂലമുള്ള മരണം അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്നും ഇതു മൂലം അശങ്കയ്ക്ക് ഇടയില്ലെന്നും അറോറ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: