രണ്ടാം മുണ്ഡകത്തിന്റെ ഒന്നാം ഖണ്ഡം പരവിദ്യയ്ക്കുവിഷയമായ ബ്രഹ്മത്തിന്റെ സ്വഭാവ സ്വരൂപനിരൂപണത്തോടെയാണ് സമാരംഭിക്കുന്നത്. ഋഷി ഇങ്ങനെ പറഞ്ഞുതുടങ്ങുന്നു:
തദേതത്സത്യം, യഥാ
സുദീപ്താത് പാവകാദ്
വിസ്ഫുലിംഗാഃ സഹസ്രശഃ
പ്രഭവന്തേ സ്വരൂപാഃ
തഥാക്ഷരാദ് വിവിധാഃ സോമ്യ ഭാവാഃ
പ്രജായന്തേ തത്ര ചൈവാപിയന്തി
നന്നായി കത്തിപ്പടരുന്ന തീയില്‍നിന്നും ആയിരക്കണക്കിന് തീപ്പൊരികള്‍ പാറുന്നതുപോലെ, അക്ഷരബ്രഹ്മത്തില്‍നിന്ന് പലതരം ഭാവങ്ങള്‍ ഉണ്ടാവുകയും അവിടെത്തന്നെ അവ ലയിക്കുകയും ചെയ്യുന്നു.
ആ അക്ഷരപുരുഷന്‍ സ്വയം ജ്യോതിസ്വരൂപനും അരൂപനും എല്ലാ ശരീരങ്ങളിലും സ്ഥിതിചെയ്യുന്നവനും
പൂര്ണനും ഉള്ളിലും പുറത്തും സമ
നായിരിക്കുന്നവനും ജനനമില്ലാത്തവനും പ്രാണരഹിതനും അന്തക്കരണമില്ലാത്തവനും പരിശുദ്ധനും ഉത്കൃഷ്ടനുമാകുന്നു.
ഈ വിരാട് പുരുഷനില്നിന്നുതന്നെയാണ് പ്രാണനും മനസ്സും എല്ലാ ഇന്ദ്രിയങ്ങളും ആകാശവും വായുവും അഗ്നിയും ജലവും എല്ലാറ്റിനുമാധാരമായ ഭൂമിയും ഉണ്ടാകുന്നത്.
ഋഷി തുടരുന്നു:
അഗ്നിര്മൂര്ദ്ധാ ചക്ഷുഷീ
ചന്ദ്രസൂര്യൗ
ദിശഃ ശ്രോത്രേ
വാഗ്വിവൃതാശ്ച വേദാഃ
വായുഃ പ്രാണോ ഹൃദയം
വിശ്വമസ്യ
പദ്ഭ്യാം പൃഥ്വീഹ്യേഷ
സര്വഭൂതാന്തരാത്മാ (2:2:4)
സര്‍വഭൂതങ്ങളുടേയും അന്തരാത്മാവാണ് ബ്രഹ്മം. എല്ലാം അതില്‍നിന്നും ഉടലെടുക്കുന്നു. അഗ്നിയും സൂര്യ
നും ചന്ദ്രനുമൊക്കെ വിവിധങ്ങളായ അവയവങ്ങള്‍ മാത്രം. ബ്രഹ്മത്തിന്റെ ഹൃദയമാണ് വിശ്വം. കാലാണ് ഭൂമി. ദേവന്മാരും മനുഷ്യരും മൃഗങ്ങളും പറവകളും വിരാട് രൂപത്തില്‍നിന്നും ഉളവായതത്രെ. വേദവും കാലവും ഇന്ദ്രിയങ്ങളും അതില്നിന്നാണുണ്ടായത്. നദികളും സമുദ്രങ്ങളും പര്‍വതങ്ങളും ധാന്യാദികളും അതില്‍നിന്നും ഒഴുകിവരുന്നു.
ബ്രഹ്മത്തിന്റെ സഗുണ-നിര്‍ഗുണ രൂപങ്ങളാണ് സമസ്തവും. സമഷ്ടിസ്വരൂപനായി വിരാഡ്രൂപത്തില്നിന്നും ഉളവായതത്രെ. വേദവും കാലവും ഇന്ദ്രിയങ്ങളും അതില്നിന്നാണുണ്ടായത്. നദികളും സമുദ്രങ്ങളും പര്‍വതങ്ങളും ധാന്യാദികളും അതില്‍നിന്നും ഒഴുകിവരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: