തിരുവനന്തപുരം: മരം മുറി അഴിമതിക്കെതിരെ ബിജെപി സംസ്ഥാന വ്യാപകമായി സമരം ശക്തമാക്കുന്നതിന്റെ ഭാ?ഗമായി മുതിര്‍ന്ന നേതാക്കള്‍ തിങ്കളാഴ്ച മരംമുറിക്കല്‍ നടന്ന സ്ഥലങ്ങള്‍ സന്ദര്‍ശിക്കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് കുര്യന്‍ അറിയിച്ചു. സംസ്ഥാന ഭാരവാഹിയോഗത്തിന്റെ തീരുമാനപ്രകാരമാണ് സന്ദര്‍ശനം. പത്തനംത്തിട്ട,കാസര്‍ഗോഡ്,തൃശ്ശൂര്‍,എറണാകുളം,ഇടുക്കി തുടങ്ങിയ ജില്ലകളിലെ സ്ഥലങ്ങളിലാണ് നേതാക്കള്‍ എത്തുക. സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പത്തനംത്തിട്ട ജില്ലയിലും ദേശീയ നിര്‍വാഹകസമിതി അംഗം പികെ കൃഷ്ണദാസ് തൃശ്ശൂരിലും സന്ദര്‍ശനം നടത്തും. സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ് കാസര്‍ഗോഡും വൈസ് പ്രസിഡന്റ് എഎന്‍ രാധാകൃഷ്ണന്‍ എറണാകുളം, ഇടുക്കി ജില്ലകളിലെ സ്ഥലങ്ങളിലും സന്ദര്‍ശനം നടത്തും. 16ന് സംസ്ഥാനത്തെ 15,000 കേന്ദ്രങ്ങളില്‍ കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ടുള്ള ധര്‍ണ സമരം നടത്തും.
സംസ്ഥാന അദ്ധ്യക്ഷനും പാര്‍ട്ടി നേതാക്കള്‍ക്കുമെതിരെ കള്ളക്കേസെടുത്ത പിണറായി സര്‍ക്കാരിനെ നിയമപരമായും രാഷ്‌ട്രീയമായും നേരിടാന്‍ യോഗം തീരുമാനിച്ചു. കെ.സുരേന്ദ്രനെ കള്ളക്കേസില്‍ കുടുക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ 15ന് കോര്‍കമ്മിറ്റി അംഗങ്ങള്‍ തിരുവനന്തപുരത്ത് സത്യാഗ്രഹമിരിക്കും. 17ന് ജില്ലാ ആസ്ഥാനങ്ങളില്‍ ജില്ലാനേതാക്കളും 18ന് മണ്ഡലം കേന്ദ്രങ്ങളില്‍ മണ്ഡലം നേതാക്കളും സത്യാ?ഗ്രഹമിരിക്കുമെന്ന് ജോര്‍ജ് കുര്യന്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: