ന്യൂദല്‍ഹി: 370ാം വകുപ്പിനെക്കുറിച്ച് കോണ്‍ഗ്രസ് തങ്ങളുടെ നിലപാട് പരസ്യമാക്കണമെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്.
370ാം വകുപ്പ് എടുത്തുകളഞ്ഞ മോദി സര്‍ക്കാരിന്റെ നിലപാട് കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ പുനപരിശോധിക്കുമെന്ന് കഴിഞ്ഞ ദിവസം മധ്യപ്രദേശ് കോണ്‍ഗ്രസിലെ നേതാവും എംപിയുമായ ദിഗ്വിജയസിംഗ് ക്ലബ്ല് ഹൗസ് എന്ന സമൂഹമാധ്യമത്തില്‍ നടന്ന ഒരു ചര്‍ച്ചയ്ക്കിടെ അഭിപ്രായപ്പെട്ടിരുന്നു. പാകിസ്ഥാനിലെ ഒരു പത്രപ്രവര്‍ത്തകനുമായുള്ള ചര്‍ച്ചയ്ക്കിടെ 370ാം വകുപ്പ് റദ്ദാക്കിയ നടപടി ദുഖകരമാണെന്നും ദിഗ്വിജയ് സിംഗ് അഭിപ്രായപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് ഏതാനും ്ട്വീറ്റുകളിലൂടെ കേന്ദ്രമന്ത്രി രവിശങ്കര്‍പ്രസാദ് കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ചത്. ജമ്മുകശ്മീരിന് പ്രത്യേക പദവി നല്കുന്ന 370ാം വകുപ്പ് 2019 ആഗസ്ത് അഞ്ചിനാണ് മോദിസര്‍ക്കാര്‍ എടുത്തുകഞ്ഞത്.
‘ദിഗ്വിജയ് സിംഗ് ആവശ്യപ്പെട്ട പോലെ 370ാം വകുപ്പ് പുനസ്ഥാപിക്കാന്‍ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നോ? മൗനം പാലിക്കേണ്ട സമയം കഴിഞ്ഞു. നിങ്ങളുടെ നിലപാട് വ്യക്തമാക്കൂ,’-ഒരു ട്വീറ്റില്‍ രവിശങ്കര്‍ പ്രസാദ് ചോദിക്കുന്നു.
‘370ാം വകുപ്പ് എടുത്തുകളഞ്ഞപ്പോള്‍ ജമ്മു കശ്മീരിലും ലഡാക്കിലും നല്ല ഭരണം വാഗ്ദാനം ചെയ്തിരുന്നു. കോവിഡിനെതിരായ വാക്സിനേഷന് ജമ്മുകശ്മീരിലെയും ലഡാക്കിലെയും ഉള്‍പ്രദേശങ്ങളില്‍ കൂടി എത്തുകയാണെന്നത് നല്ല ഭരണത്തിന്റെ സൂചനയാണ്,’- രവിശങ്കര്‍ അടുത്ത ട്വീറ്റില്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: