ന്യൂദല്‍ഹി : രാജ്യത്ത് 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത് 80,834 പേര്‍ക്ക്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കോവിഡ് രോഗികളുടെ എണ്ണം കുത്തനെ കുറയുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 4.25 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
ഇതോടെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2,29,39,99 ആയി ഉയര്‍ന്നിട്ടുണ്ട്. രോഗമുക്തി നിരക്കിലും വര്‍ധനവുണ്ടായിട്ടുണ്ട്. 2,80,43,446 പേര് ഇതുവരെ രോഗമുക്തി നേടിയിട്ടുണ്ട്. 95.2 ശതമാനമാണ് രോഗമുക്തി നിരക്ക്. 10,26,159 പേരാണ് നിലവില്‍ കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്.
24 മണിക്കൂറിനിടെ രാജ്യത്ത് 3,303 കോവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. രാജ്യത്ത് ഇതുവരെ 25,31,95,048 പേര്‍ക്ക് കോവിഡ് വാക്സിന് വിതരണം ചെയ്തു കഴിഞ്ഞെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: