ശ്രീനഗര്‍: ജമ്മുകശ്മീര്‍ ബാരാമുള്ള ജില്ലയിലുണ്ടായ ഭീകരാക്രമണത്തില്‍ രണ്ട് പോലീസുകാര്‍ക്ക് വീര മൃത്യൂ. രണ്ട് സാധാരണക്കാരും ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ മൂന്ന് പോലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്
സോപോര്‍ നഗരത്തില്‍ സിആര്‍പിഎഫും പോലീസും പെട്രോളിങ് നടത്തുന്നതിനിടെ ഭീകരരെത്തി സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. വെടിയേറ്റ പോലീസുകാരും പ്രദേശവാസികളും സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു.
നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. പ്രദേശത്ത് ഇനിയും ഭീകരരുടെ സാന്നിധ്യമുണ്ടോയെന്ന് സുരക്ഷാ സൈന്യം പരിശോധിച്ചു വരികയാണ്. ലഷ്കര്‍ ഇ തോയ്ബ ഭീകരരാണ് ആക്രമണത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി കശ്മീര്‍ ഐജി വിജയ് കുമാര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: