തിരുവനന്തപുരം: കേന്ദ്ര സർക്കാർ കൊവിഡ് വാക്സിൻ സൗജന്യമാക്കിയിട്ടും സെക്രട്ടേറിയറ്റിൽ വാക്സിൻ ചലഞ്ചിന്റെ പേരിൽ നിർബന്ധിത പിരിവ് തുടരുന്നു. ഇടതുപക്ഷ അനുകൂല സർവീസ് സംഘടനയുടെ പേരിലാണ് ജീവനക്കാരിൽ നിന്നും നിർബന്ധിച്ച് സമ്മതപത്രം ഒപ്പിടിച്ച് വാങ്ങുന്നത്.
കൊവിഡ് പ്രതിസന്ധി കാലത്ത് സർക്കാർ ജീവനക്കാരിൽ നിന്നും ഒരു മാസത്തെ ശമ്പളം സർക്കാർ പിടിച്ചിരുന്നു. ഇത് ഗഡുക്കളായി തിരികെ നല്കിക്കൊണ്ടിരിക്കുകയാണ്. ഇതിൽ ഒരു ഗഡു വാക്സിൻ ചലഞ്ചിലേക്ക് നൽകണമെന്നാണ് ഇടതു സർവീസ് സംഘടനാ നേതാക്കളുടെ ആവശ്യം.
വാക്സിന് ചലഞ്ചിന്റെ പേരില്‍ കുടുംബശ്രീയിലും നിര്‍ബന്ധിത പിരിവ് തുടരുകയാണ്. ഒരംഗം ഏറ്റവും കുറഞ്ഞത് 10 രൂപ നിര്‍ബന്ധമായി നല്‍കണമെന്നാണ് നിര്‍ദേശം. അതില്‍ കൂടുതല്‍ നല്കാന് കഴിയുന്നവരോട് അതും ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാന സര്‍ക്കാറിന്റെ വാക്സിന് ചലഞ്ചിലേക്ക് സ്വമേധയാ നിരവധി പേരാണ് സംഭാവന നല്‍കിയത്. തങ്ങളുടെ സാമ്പത്തിക സ്ഥിതി അനുസരിച്ചും പൊതുകാര്യത്തിലുള്ള പങ്കാളിത്തം ഉറപ്പിച്ചുമാണ് ഓണ്‍ലൈനിലൂടെ സംഭാവന നല്‍കിയത്. എന്നാല്‍ കുടുംബശ്രീക്കാരോട് 10 രൂപ വീതം പണമായി നല്‍കാനാണ് ആവശ്യപ്പെട്ടത്.
സംസ്ഥാനത്ത് 2.75 ലക്ഷം അയല്‍ക്കൂട്ടങ്ങളിലായി 44 ലക്ഷം അംഗങ്ങളാണുള്ളത്. ഒരു അയല്‍ക്കൂട്ടത്തില്‍ 20 കുടുംബങ്ങളാണുള്ളത്. ഇങ്ങിനെ ഓരോ വാര്‍ഡിലും 22 മുതല്‍ 28 വരെ അയല്‍ക്കൂട്ടങ്ങളുണ്ട്. ഇവര്‍ 10 രൂപ വീതം നല്കിയാല് തന്നെ 4.40 കോടി സര്‍ക്കാറിനു ലഭിക്കും.
വാക്സിന് ചലഞ്ചിന്റെ പേരില്‍ പിണറായി സര്‍ക്കാര്‍ കോടിക്കണക്കിന് രൂപയാണ് ജനങ്ങളിൽ നിന്നും പിരിച്ചെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: