കല്‍പ്പറ്റ: വയനാട് നെല്ലിയമ്പത്തെ കാവടത്തുണ്ടായ അജ്ഞാത സംഘത്തിന്റെ ആക്രമണത്തില്‍ വൃദ്ധ ദമ്പതികള്‍ കൊല്ലപ്പെട്ടു. പടക്കോട്ട് പത്മാലയത്തില്‍ റിട്ട അദ്ധ്യാപകനായ കേശവനും (75) ഭാര്യ പത്മാവതിയുമാണ് മരിച്ചത്. രാത്രി 8.30 ഓടെ മുഖംമൂടി ധരിച്ച് വീട്ടിനുള്ളിലേക്ക് അതിക്രമിച്ച് കയറി അജ്ഞാതസംഘം ഇവരെ വെട്ടുകയായിരുന്നു.
സംഭവസ്ഥലത്ത് വച്ചുതന്നെ കേശവന് മരിച്ചു. കഴുത്തിന് വെട്ടേറ്റ് മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പത്മാവതിയെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയെങ്കിലും രാത്രി ഒരു മണിയോടെ മരണപ്പെടുകയായിരുന്നു.
അജ്ഞാത സംഘം ഇവരെ വെട്ടുകയായിരുന്നു. മോഷണ ശ്രമമാണെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു. മാനന്തവാടി ഡി.വൈ.എസ്.പി എ.പി ചന്ദ്രന്റെ നേതൃത്വത്തിലുള്ള വന്‍ പോലീസ് സന്നാഹം രാത്രി പ്രദേശത്ത് ക്യാമ്പ് ചെയ്തിരുന്നു. പ്രതികള്‍ക്കായുള്ള അന്വോഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: