കാബൂള്‍: യുഎസ് സേനയില്‍ പാതിയും പിന്മാറിയതോടെ അഫ്ഗാനിസ്ഥാന് വീണ്ടും ഇസ്ലാമിക തീവ്രവാദികളുടെ കുരുതിക്കളമായി മാറുന്നു. അടുത്തടുത്ത് നടന്ന രണ്ട് ആക്രമണങ്ങള്‍ക്ക് പിന്നില്‍ ഐഎസും താലിബാനുമാണ്.
കഴിഞ്ഞ ദിവസം അഫ്ഗാന് യുദ്ധഭൂമിയിലെ കുഴിബോംബുകള്‍ നീക്കം ചെയ്യുന്ന തൊഴിലാളികള്‍ക്ക് നേരെ നടന്ന ആക്രമണത്തില്‍ 10 പേര് കൊല്ലപ്പെട്ടിരുന്നു. ഈ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തു. ഷിയാ മുസ്ലിങ്ങളില്‍ പെട്ട അഫ്ഗാന് വംശജരെയാണ് ഹാലോ ട്രസ്റ്റ് എന്ന കമ്പനി കുഴിബോംബുകള്‍ നീക്കം ചെയ്യാന്‍ ജോലിക്ക് വെച്ചിരുന്നത്. ഇവര്‍ക്ക് നേരെയായിരുന്നു ഐഎസ് ആക്രമണം. തോക്കുകളുമായി ഐഎസിന്റെ ഒരു സംഘം ജോലിക്കാരുടെ ക്യാമ്പില്‍ പ്രവേശിച്ചു. ഷിയാകള്‍ മാറി നില്ക്കാന് ആവശ്യപ്പെട്ട ശേഷം അവര്‍ക്ക് നേരെ നിറയൊഴിക്കുകയായിരുന്നു.
ബഗ് ലാന് പ്രവിശ്യയില്‍ താലിബാന് നടത്തിയ കാര്‍ ബോംബ് ആക്രമണമാണ് മറ്റൊരു സംഭവം. ഇതില്‍ ആറ് അഫ്ഗാന് സൈനികര്‍ കൊല്ലപ്പെട്ടു. 10ലധികം പേര്‍ക്ക് പരിക്കേറ്റു. വടക്കന്‍ പ്രവിശ്യയായ ബഗ് ലാനിലെ സൈനികത്താവളത്തിന് സമീപമായിരുന്നു കാറില്‍ സ്ഥാപിച്ച ബോംബ് പൊട്ടിത്തെറിച്ചത്. സൈന്യത്തിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്ന കേന്ദ്രം ഇവിടെയാണ് പ്രവര്‍ത്തിച്ചിരുന്നത്. ആക്രമണത്തിന് പിന്നില്‍ താലിബാനാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: