ന്യൂദല്‍ഹി: പ്രധാനമന്ത്രി ആവാസ് യോജന-അര്‍ബന്‍(പിഎംഎവൈ-യു) പദ്ധതിക്കു കീഴില്‍ 3.61 ലക്ഷം വീടുകള്‍ പണിയാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി. ‘3.75 ലക്ഷം വീടുകളുള്‍പ്പെടുന്ന പദ്ധതിയുടെ പുതുക്കല്‍’ അനുവദിച്ചതായി പാര്‍പ്പിട, നഗരകാര്യ മന്ത്രാലയം അറിയിച്ചു. 54-ാമത് സെന്‍ട്രല്‍ സാംഗ്ഷനിംഗ് ആന്റ് മോണിറ്ററിംഗ് കമ്മിറ്റി(സിഎസ്എംസി)യുടെ 54-ാമത് യോഗത്തിലാണ് തീരുമാനം. കോവിഡ് രണ്ടാംതരംഗത്തിനിടെ ആദ്യ യോഗമായിരുന്നു ഇത്.
സര്‍ക്കാരിന് സമര്‍പ്പിച്ച 708 നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു അനുമതി നല്‍കിയത്. ‘എല്ലാവര്‍ക്കും വീട്’ എന്നതിന് കീഴില്‍ 112.4 ലക്ഷം വീടുകള്‍ പണിയുമെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. ‘നിശ്ചിത തുക സാമ്പത്തിക സഹായമായി സര്‍ക്കാര്‍ നല്‍കി മറ്റുള്ളവരുടെ സഹായത്തോടെ താങ്ങാനാകുന്ന ചെലവില്‍ വീടുകള്‍ പണിയു’മെന്ന് 13 സംസ്ഥാന-കേന്ദ്രഭരണ പ്രദേശങ്ങള്‍ പങ്കെടുത്ത യോഗത്തിന് ശേഷം നല്‍കിയ വാര്‍ത്താ കുറിപ്പില്‍ മന്ത്രാലയം അറിയിച്ചു.
ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കാനായി ‘പിഎംഎവൈ-യു പുരസ്‌ക്കാരം 2021- നൂറുദിന ചാലഞ്ചി’നും മന്ത്രാലയ സെക്രട്ടറി ദുര്‍ഗ ശങ്കര്‍ മിശ്ര തുടക്കമിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: