ലണ്ടന്‍: ലോകത്തിലെ ഏറ്റവും വലിയ ഭക്ഷ്യ കമ്പനിയായ നെസ്ലെ നിര്‍മ്മിച്ച ഭക്ഷ്യപദാര്‍ത്ഥങ്ങളില്‍ 60 ശതമാനത്തിലധികം ”ആരോഗ്യത്തിന് നല്ലതല്ല”എന്ന് കണ്ടെത്തി.
മാഗി നൂഡില്‍സ്, കിറ്റ്കാറ്റ്സ്, നെസ്കഫെ തുടങ്ങി നിരവധി ഉല്‍പ്പന്നങ്ങളാണ് മാഗി പുറത്തിറക്കുന്നത്. തങ്ങളുടെ 70 ശതമാനത്തിലധികം ഫുഡ് ആന്‍ഡ് ഡ്രിങ്ക്സ് ഉല്‍പ്പന്നങ്ങള്‍ ആരോഗ്യമെന്ന നിര്‍വചനത്തില്‍ പെടുത്താന്‍ പറ്റാത്തതല്ലെന്ന് കമ്പനിയുടെ ആഭ്യന്തര ഡോക്യുമെന്റില്‍ പറയുന്നുവെന്ന് ലണ്ടനിലെ വിഖ്യാത പത്രമായ ഫൈനാന്‍ഷ്യല്‍ ടൈംസാണ് റിപ്പോര്‍ട്ട് ചെയ്തത്.
യുകെ ബിസിനസ് ദിനപത്രമായ ഫിനാന്‍ഷ്യല്‍ ടൈംസിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് നെസ്ലയുടെ ഉത്പന്നങ്ങള്‍ക്ക് ഓസ്ട്രേലിയയുടെ ഹെല്‍ത്ത് സ്റ്റാര്‍ റേറ്റിങ് സിസ്റ്റത്തില്‍ 3.5 ശതമാനം റേറ്റിങ് മാത്രമേ ഉള്ളൂ. അഞ്ചാണ് മികച്ച റേറ്റിങ്.
കഴിഞ്ഞ ഏഴ് വര്‍ഷത്തിനുള്ളില്‍ പഞ്ചസാരയും സോഡിയവും 14 മുതല്‍ 15 ശതമാനം വരെ കുറച്ചിട്ടുണ്ട്. ഇത് തുടരുമെന്നും പോഷകാഹാരവും ആരോഗ്യ തന്ത്രവും അപ്ഡേറ്റ് ചെയ്യുന്നതിനുള്ള പ്രോജക്ട് നടന്നുക്കൊണ്ടിരിക്കുകയാണെന്നും കമ്പനി അറിയിച്ചു.
കമ്പനിയുടെ മൊത്തത്തിലുള്ള ഭക്ഷണപാനീയങ്ങളുടെ പോര്‍ട്ട്ഫോളിയോയില്‍ 70 ശതമാനം ഉത്പന്നങ്ങളും അടിസ്ഥാന റേറ്റിങ് പോലും നേടിയിട്ടില്ല.ശുദ്ധമായ കോഫി ഒഴികെ 90 ശതമാനം പാനീയങ്ങളും മിഠായി, ഐസ്ക്രീം എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു. എന്നാല്‍ 82 ശതമാനം വെള്ളവും 60 ശതമാനം പാലും അടങ്ങിയിട്ടുള്ള ഉല്‍പ്പന്നങ്ങള്‍ തമ്മില്‍ ഭേദമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: