ന്യൂദല്‍ഹി : രാജ്യത്തെ കോവിഡ് വ്യാപനത്തില്‍ കുറവ്. തുടര്‍ച്ചയായി രണ്ടാം ദിവസം ഒരു ലക്ഷത്തില്‍ താഴെയാണ് കോവിഡ് രോഗികളുടെ എണ്ണം റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 92,596 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ചൊവ്വാഴ്ച ഇത് 86,498 പേരായിരുന്നു.
24 മണിക്കൂറിനിടെ 2219 പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് മരണസംഖ്യ 3,53,528 ആയി. കഴിഞ്ഞ ദിവസം 1,62,664 പേര് രോഗമുക്തി നേടി. ഇതോടെ ആകെ കോവിഡ് മുക്തരായവരുടെ എണ്ണം 2,75,04,126 ആയി. രാജ്യത്ത് നിലവില്‍ 12,31,415 പേരാണ് രോഗം ബാധിച്ച് ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നത്. കോവിഡ് രോഗമുക്തി നിരക്ക് 94.55 ശതമാനമായി.
അതേസമയം 23,90,58,360 പേര്‍ക്ക് ഇതുവരെ വാക്സിന് നല്കി. രാജ്യത്തെ വാക്സിനേഷന് കാര്യക്ഷമമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണ്. അടുത്തമാസം പകുതിയോടെ വാ്ക്സിന് ഉത്പ്പാദനം വര്‍ധിച്ച് വിതരണം വേഗത്തിലാകും. ജൂണ്‍ എട്ട് വരെ 37,01,93,563 സാമ്പിളുകള്‍ പരിശോധിച്ചതായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് അറിയിച്ചു. ചൊവ്വാഴ്ച മാത്രം 19,85,967 സാമ്പിളുകള്‍ പരിശോധിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: