ആലപ്പുഴ: കോവിഡ് വാക്സിനേഷന് ലഭിക്കുന്നതിനുള്ള മുന്‍ഗണനാ വിഭാഗത്തില്‍പെട്ട 2441 ഭിന്നശേഷിക്കാര്‍ക്ക് ജില്ലയില്‍ വാക്സിനേഷന് നല്കി. പത്യേക ക്യാമ്പുകള്‍ സംഘടിപ്പിച്ചാണ് വാക്സിന് ലഭ്യമാക്കിയത്. വാക്സിനേഷന് രജിസ്ട്രേഷന് പൂര്‍ത്തീകരിച്ച 18-44 വയസുള്ള 1,016 ഭിന്നശേഷിക്കാര്‍ക്കും 45 വയസിന് മുകളിലുള്ള 1,425 ഭിന്നശേഷിക്കാര്‍ക്കുമാണ് വാക്സിന് ലഭ്യമാക്കിയത്. ശയ്യാവലംബരായ ഭിന്നശേഷിക്കാര്‍ക്കായി പാലിയേറ്റീവ് കെയറുമായി ബന്ധപ്പെട്ട് പ്രത്യേക സംവിധാനമൊരുക്കുന്നതിനുള്ള നടപടി ആരംഭിച്ചതായി ജില്ല സാമൂഹിക നീതി ഓഫീസര്‍ എ.ഒ. അബിന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: