ഭസ്മം , ചന്ദനം, മഞ്ഞള്‍, കുങ്കുമം ഇവയാണ് കുറി തൊടാന്‍ സാധാരണയായി ഉപയോഗിക്കുന്നത്. ഭസ്മം ശിവപ്രീതിയ്ക്കും ചന്ദനം വിഷ്ണുപ്രതീതിക്കും കുങ്കുമം ശക്തി പ്രീതിക്കും നല്ലതത്രേ. നനച്ചു തൊടുന്ന ഭസ്മത്തിന് ജലാംശത്തെ വലിച്ചെടുക്കാനാവും. നനയ്ക്കാതെ തൊടുമ്പോള്‍ ഭസ്മം അണുനാശകത്തിന്റെ ഗുണം ചെയ്യും. എങ്കിലും സ്ത്രീകള്‍ ഭസ്മം നനച്ചു തൊടുന്ന പതിവില്ല. ശരീരത്തിലെ ആജ്ഞാചക്രത്തെയുര്ത്തുന്നതാണ് ചന്ദനധാരണം. നെറ്റിത്തടത്തില്‍ ചന്ദനക്കുറിയിട്ടാല്‍ മനസ്സ് നൈര്മല്യമുള്ളതാവും. ശരീരത്തിന് തണുപ്പ് നല്‍കാനും ചന്ദനത്തിന് കഴിയും. സുഖമായി ഉറങ്ങാനുമാകും.
കുങ്കുമധാരണത്തിലൂടെ തലവേദനയ്ക്ക് ശമനമുണ്ടാകുമെന്നാണ് പറയപ്പെടുന്നത്. കുങ്കുമം തൊടുന്നത് പ്രസരിപ്പിനും നല്ലതത്രേ. ദേവിയെയും നാഗങ്ങളെയും പ്രീതിപ്പെടുത്താനാണ് മഞ്ഞള്‍ക്കുറി വരയ്ക്കുന്നത്. ക്ഷേത്രങ്ങളില്‍ നിന്ന് പ്രസാദത്തിനൊപ്പം ലഭിക്കുന്ന ചന്ദന കുങ്കുമാദികള്‍ ക്ഷേത്രത്തില്‍ നിന്ന് പുറത്തിറങ്ങിയശേഷമേ നെറ്റിയിലണിയാവൂ.
ബ്രാഹ്മമുഹൂര്ത്തിലാവണം ചന്ദനം തൊടേണ്ടത്. പുലര്‍വേളയില്‍ കുങ്കുമവും ഭസ്മം വൈകുന്നേരവും നെറ്റിയിലണിയണം. ഏതു കര്‍മം ചെയ്യുമ്പോഴും തിലകധാരണത്താല് മാത്രമേ ഫലപ്രാപ്തി കൈവരൂ എന്നാണ് പുരാണങ്ങള്‍ അനുശാസിക്കുന്നത്.
ശിവഭഗവാനെ ഭസ്മവുമായി താരതമ്യം ചെയ്യുന്നത് ഇങ്ങനെ: എല്ലാം അഗ്നിയില്‍ ദഹിച്ച് അവശേഷിക്കുന്നതാണ് ഭസ്മം. അതുപോലെ പ്രപഞ്ചമത്രയും സംഹരിക്കപ്പെട്ടാലും അവശേഷിക്കപ്പെടുന്ന പരമാത്മ തത്ത്വമാണ് ശിവന്. നെറ്റിയില്‍ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ നീളത്തിലാണ് ഭസ്മം അണിയേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: