ന്യൂദല്‍ഹി: കേരളം (513 മെട്രിക് ടണ്‍) ഉള്‍പ്പെടെ 15 സംസ്ഥാനങ്ങളിലേക്ക് 1534 ടാങ്കറുകളിലായി റെയില്‍വേ ഇതുവരെ എത്തിച്ചത് 26,281 മെട്രിക് ടണ്‍ ലിക്വിഡ് മെഡിക്കല്‍ ഓക്സിജന്‍. 376 ഓക്സിജന്‍ എക്സ്പ്രസ്സുകളാണ് ഇതുവരെ യാത്ര പൂര്‍ത്തിയാക്കിയത്.
ഓക്സിജന്‍ വിതരണ സ്ഥലങ്ങളിലേക്കു വേഗത്തില്‍ എത്താനായി റെയില്‍വേ വിവിധ റൂട്ടുകള്‍ തയാറാക്കിയിരുന്നു. ലിക്വിഡ് മെഡിക്കല്‍ ഓക്സിജന്‍ കൊണ്ടുവരുന്നതിനായി സംസ്ഥാനങ്ങളാണ് ടാങ്കറുകള്‍ നല്‍കുന്നത്.
ഓക്സിജന്‍ ഏറ്റവും വേഗത്തില്‍, സമയപരിധിക്കുള്ളില്‍ എത്തുന്നുവെന്ന് ഉറപ്പാക്കുന്നതിനായി ഈ എക്സ്പ്രസുകള്‍ ഉയര്‍ന്ന മുന്‍ഗണനയുള്ള ഗ്രീന്‍ കോറിഡോറിലൂടെയാണ് ഓടിക്കുന്നത്.
വ്യത്യസ്ത വിഭാഗങ്ങളിലെ ജീവനക്കാരുടെ മാറ്റങ്ങള്‍ക്കായി അനുവദിക്കപ്പെട്ട സാങ്കേതിക സ്റ്റോപ്പേജുകള്‍ ഒരു മിനിറ്റായി കുറച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: