കോഴിക്കോട്: ലക്ഷദ്വീപിലെ ജനങ്ങളുടെ സംസ്കാരവും ജീവിതരീതിയും പരിരക്ഷിക്കുന്ന നടപടികള്‍ക്കൊപ്പമായിരിക്കും കേന്ദ്രസര്‍ക്കാരെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ അറിയിച്ചതായി കാന്തപുരം എ പി അബുബക്കര്‍ മുസല്യാര്‍. ആശങ്കകള്‍ വേണ്ടെന്നും ടെലിഫോണില്‍ നടത്തിയ ചര്‍ച്ചയില്‍ അമിത് ഷാ പറഞ്ഞതായി അദ്ദേഹം ഫെയ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
അഡ്മിനിസ്ട്രേറ്റര്‍ കൊണ്ടുവന്ന പുതിയ നിയമങ്ങളുമായി ബന്ധപ്പെട്ട് പ്രസിഡന്റ്, പ്രധാനമന്ത്രി, കേന്ദ്ര ആഭ്യന്തരമന്ത്രി എന്നിവര്‍ക്ക് കത്തയച്ചിരുന്നു. പിന്നാലെയാണ് അമിത് ഷാ ശനിയാഴ്ച ഫോണില്‍ ബന്ധപ്പെട്ടതെന്നും ഫെയ്സ്ബുക്ക് കുറിപ്പിലുണ്ട്. കത്തിലുന്നയിച്ച കാര്യങ്ങളെ ഗൗരവപൂര്‍വം കാണുന്നുവെന്നും അമിത് ഷാ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: