മേനായം വാസുദേവന്‍
കേവലം പാഴാംതടി ചെത്തിയും മിനുക്കിയും
ആറടി നീളം വരും പേടകമൊന്നുണ്ടാക്കി
മോടിക്കു നിറം ചാര്‍ത്തി കുരിശോ ചന്ദ്രക്കല
ഓങ്കാരമോ വളവായി അറിവാളായോ പടം
കേമമായാവശ്യക്കാര്ക്കുചിതം പോലെ വിറ്റു
ത്രാണനാ ചെയ്താലതു ദുഷ്ക്കണി മെയ്യുള്ളോര്ക്ക്
ഇത്തിരി പെട്രോളൊരു കുഞ്ഞു തീപ്പെട്ടിക്കൊള്ളി
ദുഷ്ക്കണി നിരോധിച്ചാല്‍ ചെലവിട്ടതിന് പിന്നില്‍
ദുര്‍ബുദ്ധി മരണത്തോടവജ്ഞ യാഥാര്‍ത്ഥ്യത്തെ
പങ്കിടാനാവായ്കയും ദേഹോഹമത്യാസക്തി
അര്ദ്ധമാമിരുകാലുമിഴയാന് സഹായിക്കു-
മപ്പുമാനെളുപ്പത്തില് ചെയ്യാവുന്നൊരാപ്പണി
ഇരന്നു തിന്നാന്‍ മടിയതിനാലാവാമുട-
ലിഴച്ചു നേടാനെന്നും ശ്രമിച്ചു സര്ക്കര്മ്മത്താല്
അഞ്ചാറു ശവപ്പെട്ടി പിന്നെയായര്ദ്ധാംഗനും
അഗ്നിയിലെരിച്ചപ്പോള് മാറിയോ കണി ദോഷം
ഒഴിഞ്ഞുപോയോ മൃത്യു ഇങ്ങിനിയെത്താത്തപ്പോള്
അമരത്വത്താല് ഭൂമി കുളിരിട്ടതായ് കേട്ടോ
എങ്കിലുമൊന്നുണ്ടായി സല്ക്കണിയിച്ഛിച്ചോനെ
കൊണ്ടുപോയിപോല് നീതി നടത്താന്‍ കടപ്പെട്ടോര്‍
നാട്ടിലെ തൊട്ടാവാടി കണ്ടിട്ടു പേടിച്ചോടി
കാട്ടിലെയില്ലിച്ചോട്ടിലുറങ്ങും മട്ടായി തീര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: